മനാമ: ഭവനമന്ത്രി ബാസിം ബിൻ യാക്കൂബ് അൽ ഹമർ രണ്ടു ഗ്രാമങ്ങളിൽ സന്ദർശനം നടത്തി ജനങ്ങളുടെ നിർദേശങ്ങൾ കേട്ടു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് അദ്ദേഹം അൽ ദായിർ, സമഹീജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി വീടുകൾ സംബന്ധിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ കേട്ടത്.
പ്രദേശത്തെ എം.പി ഡോ. ഹിഷാം അൽ അഷീരി, മന്ത്രിയുടെ അണ്ടർ സെക്രട്ടറി, ഭവനകാര്യങ്ങൾക്കായുള്ള അസി. അണ്ടർ സെക്രട്ടറി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ജനങ്ങളുടെ ഭവന ആവശ്യങ്ങൾ മനസ്സിലാക്കി നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമായാണ് സന്ദർശനം എന്ന് മന്ത്രി പറഞ്ഞു.
ഗ്രാമങ്ങളിലെ ജനങ്ങളുടെ ഭവന ആവശ്യങ്ങൾ മന്ത്രാലയത്തിെൻറ കർമപദ്ധതിയിൽ ഉൾപ്പെടുത്തും. രണ്ടു ഗ്രാമങ്ങളിലുമായി 365 വീടുകൾ നിർമിച്ച് കൈമാറിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.