മനാമ: മുഹറഖ് ഗവർണറേറ്റിലെ 52 കടകൾ പകലും രാത്രിയും അനധികൃതമായി പ്രവർത്തിക്കുന്നതായി മുഹറഖ് ഗവർണറേറ്റ്. പൊലീസ് ഡയറക്ടറേറ്റ്, വ്യവസായ വാണിജ്യ മന്ത്രാലയം, മുഹറഖ് മുനിസിപ്പാലിറ്റി, മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ പ്രതിനിധികളടക്കം പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 81 ഷോപ്പുകൾ 24 മണിക്കൂറും തുറന്നിരിക്കുകയാണ്. എന്നാൽ, ഇവയിൽ 26 എണ്ണത്തിന് മാത്രമേ ലൈസൻസ് നൽകിയിട്ടുള്ളൂ. ലൈസൻസില്ലാത്ത 55 കടകൾ പ്രവർത്തിക്കുകയാണ്. ലൈസൻസില്ലാത്ത ബിസിനസുകളിൽ റസ്റ്റാറന്റുകൾ, കോൾഡ് സ്റ്റോറുകൾ, കഫേകൾ, അലക്കുകടകൾ, ഇലക്ട്രോണിക് ഷിഷ ഷോപ് എന്നിവ ഉൾപ്പെടുന്നു.
24 മണിക്കൂറും ഒരു ഷോപ് പ്രവർത്തിക്കണമെങ്കിൽ ലൈസൻസ് വേണം. അതിന് നിശ്ചിത മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശാന്തമായ അന്തരീക്ഷം നിലനിർത്തുക, പാർക്കിങ് സൗകര്യമുണ്ടായിരിക്കുക, പൊതുശല്യമില്ലാതിരിക്കുക, ഗതാഗത തടസ്സമുണ്ടാക്കാതിരിക്കുക, റോഡിന്റെയും പ്രദേശത്തിന്റെയും സ്വഭാവം, കടക്കുള്ളിലും പുറത്തും സുരക്ഷ കാമറകൾ എന്നീ മാനദണ്ഡങ്ങൾ പാലിച്ചാലേ ലൈസൻസ് നൽകുകയുള്ളൂ.
യോഗത്തിൽ, ലൈസൻസിങ് സംവിധാനങ്ങളെക്കുറിച്ചും നിയമനടപടികൾ സ്വീകരിക്കുന്നതിനും ചർച്ച നടന്നു. നിയമലംഘകർക്കെതിരെ രാജ്യത്തുടനീളം ബാധകമാക്കാവുന്ന ഒരു ഏകീകൃത നിയമ നിർമാണം ആവശ്യമാണെന്ന് കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.