മനാമ: നാഷനൽ ഗാർഡ് ഒാഫിസർമാർക്കായി നടത്തിയ പ്രത്യേക കോഴ്സിെൻറ ബിരുദദാന ചടങ്ങ് നാഷനൽ ഗാർഡ് ഡയറക്ടർ ഒാഫ് സ്റ്റാഫ് ജനറൽ ശൈഖ് അബ്ദുൽ അസീസ് ബിൻ സൗദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിച്ചു. ചടങ്ങിൽ പരിശീലന സ്കൂൾ കമാൻഡൻറ് സ്വാഗതം ആശംസിച്ചു. ബിരുദദാന ചടങ്ങിെൻറ രക്ഷാധികാരം നിർവഹിക്കുന്ന ഡയറക്ടർ ഒാഫ് സ്റ്റാഫ് ജനറലിന് അദ്ദേഹം നന്ദിയറിയിച്ചു. നാഷനൽ ഗാർഡ് പ്രസിഡൻറ് ലഫ്റ്റനൻറ് ജനറൽ ൈശഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫയുടെ പിന്തുണയും പരിശീലന കോഴ്സുകളുടെ വിജയത്തിന് കാരണമായിട്ടുണ്ട്.
ഒാഫിസർമാരുടെ നേതൃത്വപരമായ കഴിവുകളെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രത്യേക കോഴ്സുകൾ. ദേശീയ ഗാർഡിെൻറ സമർപ്പണശേഷിയെ വർധിപ്പിക്കുന്ന തരത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ സൈനിക നേതൃത്വം കാട്ടുന്ന പ്രാധാന്യത്തെയും അദ്ദേഹം പ്രേത്യകം പരാമർശിച്ചു. കോഴ്സിെൻറ സൈദ്ധാന്തിക, പ്രായോഗിക പാഠ്യപദ്ധതികളും ചടങ്ങിൽ വിശദീകരിക്കപ്പെട്ടു.
തുടർന്ന് കോഴ്സുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡയറക്ടർ ഒാഫ് സ്റ്റാഫ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നാഷനൽ ഗാർഡ് പ്രസിഡൻറിെൻറ അഭിനന്ദനങ്ങളും പരിപാടിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.