മനാമ: ബഹ്റൈൻ മലയാളി ഫോറം ആനുവൽ ജനറൽ ബോഡിയോഗം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ നടന്നു. ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പവിഴദ്വീപിനോട് നന്ദിയും ഒപ്പം കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ അനുശോചനവും രേഖപ്പെടുത്തി.
ഫോറം അംഗങ്ങളായവരുടെ കുട്ടികളിൽ നിന്ന് പത്താം തരത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ അംഗങ്ങൾക്കായുള്ള ഉപഹാരം കൃഷ്ണ ആർ. നായർ, ശ്രീഹരി ആർ. നായർ എന്നിവർക്ക് ഡോ. പി.വി ചെറിയാൻ നൽകി. ചടങ്ങിൽ ബി.എം.എഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ, ഡോ. പി.വി. ചെറിയാൻ, രാജീവ് വെള്ളിക്കോത്ത്, ജയേഷ് താന്നിക്കൽ, ഇ.വി.രാജീവൻ എന്നിവർ സംബന്ധിച്ചു. ബബിന സുനിൽ ചടങ്ങ് നിയന്ത്രിച്ചു.
ചടങ്ങിൽ പുതിയ ഭരണസമിതി രൂപവത്കരിച്ചു. നിലവിലെ പ്രസിഡന്റ് ബാബു കുഞ്ഞിരാമനും സെക്രട്ടറി ദീപ ജയചന്ദ്രനും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ സ്റ്റാൻലി തോമസ്, അബ്ദുൽ സലാം എന്നിവർ വൈസ് പ്രസിഡൻറുമാരായും സാമ്രാജ് തിരുവനന്തപുരം, സജി സാമുവൽ എന്നിവർ ജോയന്റ് സെക്രട്ടറിമാരായും ബബിന സുനിൽ ട്രഷററായും അൻവർ നിലമ്പൂർ, ജയേഷ് താന്നിക്കൽ എന്നിവർ മെംബർഷിപ് സെക്രട്ടറിമാരായും വിനോദ് ആറ്റിങ്ങൽ, ശ്രീജിത്ത് കണ്ണൂർ എന്നിവർ എന്റർടെയിൻമെൻറ് സെക്രട്ടറിമാരായും രാജീവ് വെള്ളിക്കോത്ത് മീഡിയാ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം 14 അംഗ വിപുലമായ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.