ചികിത്​സക്ക്​ നാട്ടിൽ പോകാനിരുന്ന മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

മനാമ: ഹൃ​േ​ദ്രാഗ ചികിത്​സക്കായി നാട്ടിൽ പോകാനിരുന്ന കോഴിക്കോട്​ സ്വദേശി കുഴഞ്ഞുവീണ്​ മരിച്ചു. കോഴിക്കേ ാട്​ മണിയൂർ ഇളമ്പിലാട്​ സ്വദേശി സജിത്​കുമാർ (47) ആണ്​ മരിച്ചത്​. രണ്ടാഴ്​ചമുമ്പ്​ ഇദ്ദേഹത്തിന്​ ഹൃദയസംബന്​ധമായ അസുഖം ഉണ്ടാകുകയും ബഹ്​റൈനിലെ ആശുപത്രിയിൽ കുറച്ചുദിവസം കിടത്തി ചികിത്​സിക്കുകയും ചെയ്​തിരുന്നു. തുടർന്ന്​ വിദഗ്​ധ ചികിത്​സക്കായി നാട്ടിൽ പോകാനുള്ള ശ്രമം നടത്തുകയായിരുന്നു ഇദ്ദേഹം. ഏതാനും ദിവസത്തിനുള്ളിൽ നാട്ടിൽ പോകാനുള്ള ശ്രമത്തിനിടയിലാണ്​ അസുഖം കൂടി മരിച്ചത്​. സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു.

Tags:    
News Summary - obit-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.