പ്രിയങ്ക പ്രിൻസി​െൻറ മൃതദേഹം നാട്ടിലെത്തിച്ചു; റീപോസ്​റ്റ്​ മോർട്ടം ചെയ്യണമെന്ന്​ രക്ഷിതാക്കൾ

മനാമ: ബഹ്​റൈനിൽ ജീവനൊടുക്കിയ മലയാളി നഴ്​സായ ചെങ്ങന്നൂർ സ്വദേശിനി പ്രിയങ്ക പ്രിൻസിനെ കഴിഞ്ഞ ദിവസം നാട്ടിലേ ക്ക്​ കൊണ്ടുപോയി.
എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന്​ കാട്ടി പ്രിയങ്കയുടെ രക്ഷിതാക്കൾ വനിതാകമ്മീഷൻ, മനുഷ്യാ വകാശ കമ്മീഷൻ എന്നിവരെ സമീപിച്ചതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന സംസ്​ക്കാര ചടങ്ങ്​ മാറ്റിവെച്ചു. ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ റീ പോസ്​റ്റ്​മാർട്ടം നടത്തണമെന്ന്​ വനിതാകമ്മീഷൻ നിർദേശം ചെങ്ങന്നൂർ പോലീസ്​ ഉദ്യോഗസ്ഥർക്ക്​ ലഭിച്ചിട്ടുണ്ട്​.

കഴിഞ്ഞ വ്യാഴാഴ്​ചയായിരുന്നു പ്രിയങ്കപ്രിൻസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. തുടർന്ന്​ നടപടിക്രമങ്ങൾക്കുശേഷം ഭർത്താവ്​ പ്രിൻസും പ്രിയങ്കയുടെ ബഹ്​റൈനിലുള്ള പിതാവും കൂടിച്ചേർന്നാണ്​ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയത്​. ബഹ്​റൈനിലെ ഒരു ആശുപത്രിയിൽ നഴ്​സായിരുന്നു പ്രിയങ്ക. ഇവർ ഒരുമാസം മുമ്പ്​ നാട്ടിൽ പോകുകയും നാലുവയസുള്ള മകൻ ആരോൺ പ്രിൻസിനെ നാട്ടിലാക്കി തിരിച്ചുവരികയുമായിരുന്നു. ഇന്ന്​ റീ പോസ്​റ്റ്​മോർട്ടം നടക്കുമെന്നാണ്​ ബന്​ധുക്കളിൽ നിന്ന്​ ലഭിക്കുന്ന സൂചന.

Tags:    
News Summary - obit-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.