മനാമ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ കലാ വിഭാഗമായ കലാവേദിയുടെ നേതൃത്വത്തിൽ ചർച്ചാസദസ്സ് സംഘടിപ്പിച്ചു. ജാതി സെൻസസ് - സമകാലീന ഇന്ത്യയിൽ പ്രാധാന്യവും രാഷ്ട്രീയവും എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ ബഹ്റൈനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ജില്ല ജനറൽ സെക്രട്ടറി അൻസിൽ കൊച്ചൂടി സ്വാഗതവും മനു മാത്യു നന്ദിയും പറഞ്ഞു. പരിപാടിയിൽ ജില്ല പ്രസിഡൻറ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി കൾചറൽ സെക്രട്ടറി രഞ്ജൻ ജോസഫ് മോഡറേറ്ററായിരുന്ന പരിപാടിയിൽ ഒ.ഐ.സി.സി ദേശീയ വർക്കിങ് പ്രസിഡൻറ് ബോബി പാറയിൽ സംസാരിച്ചു.
അനു ബി. കുറുപ്പ് വിഷയം അവതരിപ്പിച്ചു. ഭൂമിക പ്രസിഡന്റ് ഇ.എ. സലിം, കെ.എം.സി.സി സെക്രട്ടറി റഫീഖ് തോട്ടക്കര, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, കെ.ടി. സലിം, രജിത സുനിൽ, എസ്.വി. ബഷീർ- നവകേരള, റഷീദ് മാഹി- തണൽ, കമാൽ മുഹ് യിദ്ദീൻ -ഫാൽക്കൺ ടോസ്റ്റ് മാസ്റ്റേഴ്സ്, ചെമ്പൻ ജലാൽ-മലപ്പുറം പ്രവാസി അസോസിയേഷൻ, ജവാദ് വക്കം, സന്തോഷ് എന്നിവർ സംസാരിച്ചു.
ഫസൽ റഹ്മാൻ, ഉമർ പാനായിക്കുളം, യൂനിസ് സലിം, സൽമാൻ ഫാരിസ്, ഷാജി പൊഴിയൂർ, പ്രദീപ്, ജേക്കബ് തെക്കുംതോട് എന്നിവർ പങ്കെടുത്ത പരിപാടിക്ക് സാബു പൗലോസ്, സിൻസൺ ചാക്കോ, ഡോളി ജോർജ്, സുനിൽ തോമസ്, സജു കുറ്റിക്കാട്ട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.