മനാമ: ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. രണ്ടായിരത്തിലേറെ പേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിന് ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം സ്വാഗതവും ബോബി പാറയിൽ നന്ദിയും പറഞ്ഞു. ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എല്ലാവരും ഒന്നിച്ചിരുന്നുള്ള ഈ ഇഫ്താർ സംഗമം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയാണ് കാണിക്കുന്നതെന്ന് ഡോ. മാത്യു കുഴൽനാടൻ പറഞ്ഞു. ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ യോഗം നിയന്ത്രിച്ചു. സഈദ് റമദാൻ നദ്വി റമദാൻ സന്ദേശം നൽകി.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കെ.എം.സി. സി. പ്രസിഡന്റ് ഹബീബ് റഹ്മാൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. പോൾ മാത്യു, സമസ്ത ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, ഫാ. സുനിൽ കുര്യൻ, സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി ഫാ. ജോൺസ് ജോൺ, ഫാ. റെജി ചവർപ്പ് കാലായിൽ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഒ.ഐ.സി.സി ദേശീയ വൈസ് പ്രസിഡന്റുമാരായ ലത്തീഫ് ആയംചേരി, രവി കണ്ണൂർ, സെക്രട്ടറിമാരായ ജവാദ് വക്കം, ജോയ് എം.ഡി, പ്രോഗ്രാം കൺവീനർമാരായ മനു മാത്യു, സൽമാനുൽ ഫാരിസ്, ഷമീം കെ.സി, ഫിറോസ് അറഫ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.