മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (െഎ.വൈ.സി.സി) സംഘടിപ്പിക്കുന്ന ഏഴാമത് യൂത്ത് ഫെസ്റ്റ് സെപ്റ്റംബർ 24ന് നടക്കുമെന്ന് ദേശീയ പ്രസിഡന്റ് അനസ് റഹീം, ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒാൺലൈനിലാണ് പരിപാടി.
ബഹ്റൈൻ െഎമാക്ക് സ്റ്റുഡിയോയിൽ വൈകീട്ട് നാലിന് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് െഎ.വൈ.സി.സി ദേശീയ പ്രസിഡൻറ് അനസ് റഹീമിെൻറ നേതൃത്വത്തിൽ ചേരുന്ന പൊതുയോഗത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹികളും എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി നേതാക്കൾ തുടങ്ങിയവരും പെങ്കടുക്കും.
ബഹ്റൈനിലെ മികച്ച സാമൂഹിക പ്രവർത്തകന് ശുഹൈബിെൻറ പേരിലുള്ള പുരസ്കാരം സമ്മാനിക്കും. കോവിഡ് കാലത്ത് മികച്ച സേവനം നടത്തിയ 10 ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. െഎ.വൈ.സി.സി പ്രസിദ്ധീകരിക്കുന്ന മാഗസിെൻറ പ്രകാശനവും ഒപ്പമുണ്ടാകും.
െഎ.വൈ.സി.സി പ്രവർത്തകനായിരുന്ന അന്തരിച്ച ലാൽസെൻറ പേരിൽ ആരംഭിച്ച ഭവന പദ്ധതിയിൽ നിർമിച്ച വീടിെൻറ താക്കോൽദാനം ഉടൻ നിർവഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. എറണാകുളം ഞാറക്കൽ സ്വദേശിക്കാണ് വീട് നിർമിച്ചു നൽകുന്നത്.
വാർത്തസമ്മേളനത്തിൽ ദേശീയ ട്രഷറർ നിതീഷ് ചന്ദ്രൻ, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ഹരി ഭാസ്കരൻ, മാഗസിൻ എഡിറ്റർ ബെൻസി ഗനിയുഡ് വസ്റ്റ്യൻ, മീഡിയ സെൽ കൺവീനർ ബേസിൽ നെല്ലിമറ്റം എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.