മനാമ: 75ാം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി,എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, ഇന്ത്യൻ സ്കൂളിലെ പുതുതായി തെരഞ്ഞെടുത്ത ഭരണസമിതി അംഗങ്ങളെ ആദരിച്ചു. ശ്രീനാരായണ ഗുരു ജാതിമതഭേദമന്യേ എല്ലാവർക്കുമായി രചിച്ചുതന്ന ദൈവദശക ആലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ, ഓരോ ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗങ്ങളെയും സദസ്സിന് പരിചയപ്പെടുത്തി. ചെയർമാൻ സുനീഷ് സുശീലൻ പൊന്നാട അണിയിച്ചു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, സെക്രട്ടറി രാജ പാണ്ഡ്യൻ വരദരപിള്ള, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബോണി ജോസഫ്, രഞ്ജിനി മോഹൻ, മിഥുൻ മോഹൻ,ബിജു ജോർജ് എന്നിവർ സംസാരിച്ചു. പൊതുസമൂഹത്തിന്റെ സഹായത്തോടുകൂടി അടുത്ത സെപ്റ്റംബറോടെ വിദ്യാർഥികൾക്കായി നൂറോളം പുതിയ ടോയ് ലറ്റ് സൗകര്യമൊരുക്കാനുദ്ദേശിക്കുന്നതായും ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ പറഞ്ഞു.
ശ്രീനാരായണ കൾചറൽ സൊസൈറ്റി നൽകിവരുന്ന എല്ലാ സഹായ സഹകരണങ്ങൾക്കും വർഷങ്ങളായി തുടരുന്ന ഊഷ്മളമായ ബന്ധത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. രമ്യ ശ്രീകാന്ത് അവതാരകയായിരുന്ന ചടങ്ങിൽ എസ്.എൻ.സി.എസ് വൈസ് ചെയർമാൻ സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.