മനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ പാലക്കാടൻ തനതു രുചിയിൽ തയാറാക്കിയ പായസങ്ങളും കൊഴുക്കട്ടയും വിളമ്പി പാലക്കാട് പ്രവാസി അസോസിയേഷൻ ശ്രദ്ധേയമായി. അസോസിയേഷൻ അംഗമായ ദിവ്യ ദീപക് മേനോൻ നിർമിച്ച വിവിധങ്ങളായ ക്രാഫ്റ്റ് വർക്കുകളുടെ പ്രദർശനവും ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള ക്രാഫ്റ്റ് എക്സിബിഷൻ സ്റ്റാളിൽ ഒരുക്കിയിരുന്നു. അസോസിയേഷൻ രക്ഷാധികാരികളായ ജയശങ്കർ ,ദീപക് മേനോൻ,ശ്രീധർ തേറമ്പിൽ എന്നിവർ നേതൃത്വം നൽകിയ സ്റ്റാളിൽ വാണി ശ്രീധർ,ശ്യാമള വിനോദ്,രശ്മി ശ്രീകാന്ത്,ശ്രീഷ ജയകൃഷ്ണൻ,ഹർഷ പ്രദീപ്,അശ്വതി മഹേഷ്,സിൽബിയ നിസാർ തുടങ്ങിയ വനിതാ വിഭാഗം പ്രവർത്തകരും മറ്റു അംഗങ്ങളായ ഹക്കിം,ഹാരിസ്,രാജീവ്,പ്രദീപ്,മണികണ്ഠൻ,ഹലീൽ,ബാബു മലയിൽ,മുരളി,അജയ്,നിസാർ,മഹേഷ്,ജയകൃഷ്ണൻ,രാജൻ ശ്രീകാന്ത്,വിനോദ്,രാജീവ് ആളൂർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.