മനാമ: പാലക്കാടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ പത്താം തരവും പന്ത്രണ്ടാം തരവും പൂർത്തിയാക്കിയ അംഗങ്ങളായ വിദ്യാർഥികളെ അനുമോദിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
ലാറി ടവറിൽ നടന്ന ചടങ്ങിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ കുട്ടികൾക്കുള്ള മോമെന്റോസ് സമ്മാനിച്ചു. അമിത സമ്മർദം ഒഴിവാക്കി അഭിരുചിയോടെയും ആഹ്ലാദത്തോടെയും പഠനത്തെ സമീപിക്കുന്നതാണ് വിജയവഴി എന്ന് അദ്ദേഹം ആമുഖ പ്രസംഗത്തിൽ വിദ്യാർഥികളെ ഉപദേശിച്ചു. ഈ ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണുകൾ, മറ്റു വിനോദ ഉപാധികൾ തുടങ്ങിയ മാധ്യമങ്ങൾ സൂക്ഷിച്ചും നിയന്ത്രിച്ചും ഉപയോഗിക്കുവാനും ആവശ്യമില്ലാത്ത കാര്യങ്ങൾ വേണമെന്നുള്ള വാശിക്ക് രക്ഷിതാക്കൾ വിവേകത്തോടെ നിരസിക്കാൻ പഠിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ദീപക് മേനോൻ നിയന്ത്രിച്ച പരിപാടിയിൽ രക്ഷാധികാരികളായ ജയശങ്കർ, ശ്രീധർ തേറമ്പിൽ തുടങ്ങിയവർ ആശംസ നേർന്നു. ഹലീൽ റഹ്മാൻ നന്ദി പറഞ്ഞു.
ചടങ്ങിൽ പ്രവർത്തക സമിതി അംഗങ്ങളായ അനിൽ, ബാബു ചൂണ്ടയിൽ, ചന്ദ്രശേഖരൻ, ബാബു മലയിൽ, ദീപക്, ഹാരിസ്, കണ്ണൻ, മഹേഷ്, നിസാർ, പ്രദീപ്, പ്രദീഷ്, രാജീവ്, രാകേഷ്, രതീഷ്, ഋതുവർണൻ, സജു, സതീഷ്, ശിവകുമാർ, ശ്രീകാന്ത്, വിനോദ് കുമാർ, വിനയൻ, കൃഷ്ണകുമാർ എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.