മനാമ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മുഹറഖ് അൽ ഇസ്ലാഹ് സൊസൈറ്റി ഹാളിൽ വിപുലമായ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
വിവിധ സംഘടന ഭാരവാഹികളായ ശിഹാബ് കറുകപുത്തൂർ, അനസ് റഹീം(മുഹറഖ് സമാജം), വിനു മണ്ണിൽ, ബിജോഷ്(പ്രതിഭ),ഷാഹുൽ കാലടി, ഗ്രീഷ്മ വിജയൻ(ഇടപ്പാളിയം), മുഹമ്മദ് അമീൻ, ബഷീർ(വെളിച്ചം വെളിയംകോട്), ശിഹാബ്, മൊയ്തീൻ(കെ.എം.സി.സി), റംഷാദ് അയിലക്കാട്(ഒ.ഐ.സി.സി), ഷിബിൻ(ഐ.വൈ.സി.സി), ഷക്കീല മുഹമ്മദ്(സിസ്റ്റേഴ്സ് നെറ്റ് വർക്ക്), ജീവകാരുണ്യ, പൊതു പ്രവർത്തകരായ ബഷീർ അമ്പലാഴി, ഫസലുൽ ഹഖ്, ബിനു വർഗീസ് (ഇന്ത്യൻ സ്കൂൾ ചെയർമാൻ), അമൽദേവ്, പ്രസാദ് പ്രഭാകർ, ശ്രീലേഷ്, റിഷാദ്, മീഡിയവൺ ചീഫ് റിപ്പോർട്ടർ സിറാജ് പള്ളിക്കര എന്നിവർ പങ്കെടുത്തു. സംഗമത്തിൽ ആർ.എസ്.സി. ബഹ്റൈൻ കലാലയം സെക്രട്ടറി റഷീദ് തെന്നല വ്രതശുദ്ധി സമൂഹത്തിന് നൽകുന്ന പാഠം എന്ന വിഷയത്തിൽ മുഖ്യഭാഷണം നടത്തി.
ഇഫ്താർ മീറ്റ് ചെയർമാൻ ബാലൻ കണ്ടനകം, രക്ഷാധികാരി ഹസൻ വി.എം മുഹമ്മദ്, ജനറൽ സെക്രട്ടറി ഷഫീഖ് പാലപ്പെട്ടി, ഫിനാൻസ് കൺട്രോളർ പി.ടി. അബ്ദു റഹ്മാൻ എന്നിവർ ഇഫ്താർ മീറ്റിന് നേതൃത്വം നൽകി. പി.സി.ഡബ്ല്യു. എഫ് എക്സി.അംഗങ്ങളുടെയും ലേഡീസ് വിങ് വളന്റിയേഴ്സിന്റെയും പ്രവർത്തനങ്ങൾ ഇഫ്താർ മീറ്റ് പ്രൗഢമാക്കി.
പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഫസൽ പി. കടവ് സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.