ബ​ഹ്റൈ​നി​ലെ ആ​ദ്യ മെ​ഡി​ക്ക​ല്‍ മാ​സ്​​ക്​ നി​ര്‍മാ​ണ ഫാ​ക്​​ട​റി​ക്കു​ള്ള അ​നു​മ​തി​പ​ത്രം കൈ​മാ​റു​ന്നു

ബ​ഹ്റൈ​നി​ലെ ആ​ദ്യ മെ​ഡി​ക്ക​ല്‍ മാ​സ്​​ക്​ നി​ര്‍മാ​ണ ഫാ​ക്​​ട​റി​ക്ക്​ അ​നു​മ​തി

മ​നാ​മ: ബ​ഹ്റൈ​നി​ലെ ആ​ദ്യ മെ​ഡി​ക്ക​ല്‍ മാ​സ്​​ക്​ നി​ര്‍മാ​ണ ഫാ​ക്​​ട​റി​ക്ക്​ അ​നു​മ​തി ന​ല്‍കി​യ​താ​യി ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ത് ഗു​ണ​ക​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​തോ​റി​റ്റി ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് ഡോ. ​മ​ര്‍യം അ​ദ്ബി അ​ല്‍ ജ​ലാ​ഹി​മ പ​റ​ഞ്ഞു.

മാ​സ്​​ക്​ നി​ര്‍മാ​ണ ക​മ്പ​നി​യാ​യ 'ഏ​ജ​സ്' ക​മ്പ​നി പ്ര​തി​നി​ധി സി​യാ​ദ് ജ​നാ​ഹി അം​ഗീ​കാ​ര പ​ത്രം ജ​ലാ​ഹി​മ​യി​ല്‍നി​ന്ന്​ ഏ​റ്റു​വാ​ങ്ങി. വാ​ണി​ജ്യ, വ്യ​വ​സാ​യ, ടൂ​റി​സം മ​ന്ത്രാ​ല​യം വേ​ഗ​ത്തി​ൽ ക​മ്പ​നി​ക്ക് അ​നു​മ​തി ന​ല്‍കി​യ​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് ദാ​വൂ​ദ് അ​ല്‍ ഹ​മൂ​ദ് പ​റ​ഞ്ഞു. നി​ക്ഷേ​പ​ക​ര്‍ക്കും വ്യാ​പാ​രി​ക​ള്‍ക്കും ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ന്തു​ണ തു​റ​ന്ന വ്യാ​പാ​ര ന​യ​ത്തി​െൻറ ഭാ​ഗ​മാ​ണെ​ന്നും അ​ത് രാ​ജ്യ​ത്തി​ന് ഗു​ണ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​റോ​പ്യ​ന്‍ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള മാ​സ്​​കു​ക​ളാ​ണ് ക​മ്പ​നി നി​ര്‍മി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.