മനാമ: ബഹ്റൈനിലെ തമിഴ് സമൂഹത്തിെൻറ കൂട്ടായ്മായ തമിൾ ഉണവലർഗൾ സംഘത്തിെൻറ (ബി.ടി.യു.എസ്) നേതൃത്വത്തിൽ ഇ ൗ മാസം 18ന് കാലത്ത് ഏഴുമുതൽ ഉച്ച മൂന്നു വരെ ഇന്ത്യൻ ക്ലബിൽ വെച്ച് പൊങ്കൽ ആഘോഷം നടക്കുന്നു. കാർഷിക, കടൽ വിഭവകാര്യ വകുപ്പിെൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. പ്ലാൻറ് വെൽത്ത് ഡയറക്ടർ ഹുസൈൻ ജവാദ് അൽ ലെയ്ത്ത് പരിപാടിയിൽ മുഖ്യാതിഥിയായി പെങ്കടുക്കും. ബഹ്റൈനിലെ പ്രമുഖ ഇന്ത്യൻ കൂട്ടായ്മകളും സംബന്ധിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരമ്പരാഗത പൊങ്കൽ ആഘോഷങ്ങളും സംഗീത പരിപാടിയും കായികമേളയും ഇതിെൻറ ഭാഗമായി നടക്കും. തുടർന്ന് സദ്യയും ഒരുക്കുന്നുണ്ട്. തമിഴ് കലണ്ടറിെൻറ പ്രകാശനം ചടങ്ങിൽ നടക്കും. ഡോ.പി.കാർത്തികേയൻ എഴുതിയ ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ കുറിച്ച പുസ്തകം മുഖ്യാതിഥി പ്രകാശനം ചെയ്യും.
കാർഷികോത്സവമായ പൊങ്കൽ, തമിഴ്നാട്ടിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. തൈമാസത്തിലെ ഒന്നാം നാളിലാണ് പൊങ്കൽ കടന്നുവരുന്നത്. തൊട്ടടുത്ത ദിവസമായ മാട്ടുപൊങ്കലിനാണ് പ്രസിദ്ധമായ ‘ജല്ലിക്കെട്ട്’ നടക്കാറുള്ളത്.രക്തദാനം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ലേബർ ക്യാമ്പ് സന്ദർശനം, മദ്യപാന ആസക്തിക്കും ആത്മഹത്യ പ്രവണതക്കുമെതിരെ കൗൺസിലിങ്ങ് തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ബി.ടി.യു.എസ് സജീവമാണ്.ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കാഷ്യസ് പെരേര, ബഹ്റൈൻ തമിൾ ഉണർവലർഗൾ സംഗം പ്രസിഡൻറ് ഡോ. പി.കാർത്തികേയൻ, ജനറൽ സെക്രട്ടറി ജി.സെന്തിൽ കുമാർ, ഇന്ത്യൻ ക്ലബ് എൻറർടെയ്ൻമെൻറ് സെക്രട്ടറി എസ്. നന്ദകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.