1. ഗ​ർ​ഭി​ണി​ക​ളാ​യ യാ​ത്ര​ക്കാ​ർ

എ​യ​ർ ഇ​ന്ത്യ/​എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ എ​ന്നി​വ​യി​ൽ 28 ആ​ഴ്ച വ​രെ​യു​ള്ള ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ സാ​ധാ​ര​ണ രീ​തി​യി​ൽ യാ​ത്ര ചെ​യ്യാം. എ​ന്നാ​ൽ, 28 മു​ത​ൽ 35 ആ​ഴ്ച വ​രെ​യു​ള്ള ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ വി​മാ​ന യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പ്​ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ല​ഭി​ച്ച ഡോ​ക്ട​റു​ടെ അ​നു​മ​തി​പ​ത്രം ആ​വ​ശ്യ​മാ​ണ്. ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണെ​ങ്കി​ൽ 32 ആ​ഴ്ച വ​രെ​യാ​ണ്​ ഡോ​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യു​ക.

ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ലും 28 ആ​ഴ്ച വ​രെ​യു​ള്ള ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ നി​ബ​ന്ധ​ന​ക​ളൊ​ന്നു​മി​ല്ലാ​തെ യാ​ത്ര​ചെ​യ്യാം. എ​ന്നാ​ൽ, 28 മു​ത​ൽ 32 ആ​ഴ്ച വ​രെ​യു​ള്ള ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ യാ​ത്ര​ചെ​യ്യ​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ നി​ബ​ന്ധ​ന​ക​ളു​ണ്ട്. നി​ല​വി​ൽ കാ​ണി​ക്കു​ന്ന ഡോ​ക്ട​റു​ടെ കു​റി​പ്പു​മാ​യി സീ​ഫ്​ മാ​ളി​ലെ ഗ​ൾ​ഫ്​ എ​യ​ർ ഓ​ഫി​സി​ൽ ചെ​ന്ന്​ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. തു​ട​ർ​ന്ന്​ അ​വ​ർ ന​ൽ​കു​ന്ന ഡോ​ക്ട​റു​ടെ അ​നു​മ​തി​പ​ത്ര​വു​മാ​യി മാ​ത്ര​മേ യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കൂ.

മ​റ്റ്​ എ​യ​ർ​ലൈ​ൻ​സു​ക​ളു​ടെ നി​ബ​ന്ധ​ന​ക​ൾ അ​ത​ത്​ ക​മ്പ​നി​ക​ളു​ടെ വെ​ബ്​​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഗ​ർ​ഭി​ണി​ക​ളാ​യ യാ​ത്ര​ക്കാ​ർ നി​ശ്ചി​ത സ​മ​യ​ത്തി​നും മു​മ്പ്​ ത​ന്നെ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്താ​​ൻ ശ്ര​ദ്ധി​ക്ക​ണം.

2. ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക്​ പാ​സ്​​പോ​ർ​ട്ട്​

ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക്​ പാ​സ്​​പോ​ർ​ട്ട്​ ല​ഭി​ക്കാ​ൻ ഏ​താ​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി കു​ട്ടി​യു​ടെ ജ​ന​നം ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. തു​ട​ർ​ന്ന്​ https://embassy.passportindia.gov.in/ എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. അ​തി​നു​ശേ​ഷം യൂ​സ​ർ ഐ​ഡി ഉ​പ​​യോ​ഗി​ച്ച്​ ലോ​ഗി​ൻ ചെ​യ്ത്​ ​വേ​ണം പാ​സ്​​പോ​ർ​ട്ടി​നു​ള്ള ഫോം ​പൂ​രി​പ്പി​ക്കാ​ൻ.

അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച്​ ക​ഴി​ഞ്ഞ്​ അ​തി​ന്റെ പ്രി​ന്‍റൗ​ട്ട്​ എ​ടു​ത്ത്​ കു​ട്ടി​യു​ടെ വി​ര​ല​ട​യാ​ളം പ​തി​ക്ക​ണം. ആ​ൺ​കു​ട്ടി​യാ​ണെ​ങ്കി​ൽ ഇ​ട​ത്​ ത​ള്ള​വി​ര​ലും പെ​ൺ​കു​ട്ടി​യാ​ണെ​ങ്കി​ൽ വ​ല​ത്​ ത​ള്ള​വി​ര​ലു​മാ​ണ്​ ഉ​പ​യോ​ഗി​​ക്കേ​ണ്ട​ത്. മാ​താ​പി​താ​ക്ക​ളു​ടെ ഒ​പ്പും അ​പേ​ക്ഷ​യി​ൽ വേ​ണം.

ദാ​നാ മാ​ളി​ലെ പാ​സ്​​പോ​ർ​ട്ട്​ സേ​വാ കേ​ന്ദ്ര​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ളു​ടെ ഒ​റി​ജി​ന​ൽ പാ​സ്​​പോ​ർ​ട്ടും കു​ട്ടി​യു​ടെ ഫോ​ട്ടോ​യും കൈ​വ​ശം ക​രു​ത​ണം. മാ​താ​പി​താ​ക്ക​ളു​ടെ പാ​സ്​​പോ​ർ​ട്ടി​ൽ ര​ണ്ടാ​ളു​ടെ​യും പേ​രു​ണ്ടാ​യി​രി​ക്ക​ണം. ഫോ​ട്ടോ​യി​ൽ കു​ട്ടി​യു​ടെ ചെ​വി​യും നെ​റ്റി​യും താ​ടി​യും വ്യ​ക്ത​മാ​യി കാ​ണ​ണം. വെ​ളു​പ്പ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു​ണ്ട​നി​റ​ത്തി​ലു​ള്ള വ​സ്ത്ര​മാ​ണ്​ വേ​ണ്ട​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ൾ വി​ദേ​ശി​യാ​ണെ​ങ്കി​ൽ ആ ​രാ​ജ്യ​ത്തെ എം​ബ​സി​യി​ൽ​നി​ന്നു​ള്ള നോ ​ഒ​ബ്​​ജ​ക്​​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കു​ട്ടി​യും പാ​സ്​​പോ​ർ​ട്ട്​ സേ​വാ​കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം.  (തുടരും)

Tags:    
News Summary - Pregnant women also have a barrier to travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.