സാമ്പത്തിക സംവരണം: ‘പ്രേരണ’ ചർച്ച സംഘടിപ്പിച്ചു

മനാമ: ഇന്ത്യന്‍ പാര്‍ലമ​​െൻറ്​ ഒട്ടുമിക്ക രാഷ്​​ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ പാസാക്കിയ സാമ്പത്തി ക സംവരണ ബില്ലിനെ അടിസ്ഥാനമാക്കി ‘പ്രേരണ’ പൊതുചര്‍ച്ച സംഘടിപ്പിച്ചു. ഗുദൈബിയയിൽ നടന്ന പരിപാടിയിൽ സജി മാർക്കേ ാസ് വിഷയാവതരണം നടത്തി. ചര്‍ച്ചയില്‍ കെ.ടി.നൗഷാദ്, ബദറുദ്ദീന്‍, ഷാഫി, സ്വാതി ജോര്‍ജ്, അനീഷ്‌, പി.വി.സുരേഷ്, ജിഷ,റിയാസ്, അമന്‍ സുരേഷ്, അഞ്ചന സുരേഷ്, സിനു, ടി.എം.രാജന്‍, ഡിജീഷ്​ കുമാർ, രഞ്​ജന്‍, പങ്കജനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാലങ്ങളായി വിവേചനം നിലനിൽക്കുന്ന സമൂഹത്തിൽ സാമൂഹിക നീതി ഉറപ്പു വരുത്താനാണ് സംവരണമെന്ന്​ സജി മാർക്കോസ്​ പറഞ്ഞു. ഇത്​ ദാരിദ്ര്യ നിർമാർജനത്തിനുള്ള മാർഗമല്ല. അതുകൊണ്ട് തന്നെ സാമ്പത്തിക സംവരണം എന്നത് സംവരണത്തി​​​െൻറ ഉദ്ദേശ ലക്ഷ്യത്തെ നിരാകരിക്കുന്നതാ​െണന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക സംഘടനകളുടെ ബാഹുല്യമുള്ള പ്രവാസലോകത്ത്​ ഈ വിഷയം ചര്‍ച്ച ചെയ്യാതെ അവഗണിക്കുന്നതി​​​െൻറ കാരണം ചിന്തനീയമാണെന്ന്​ ‘പ്രേരണ’ പ്രസിഡൻറ്​ സുരേഷ്​ പറഞ്ഞു. ഇത്​ വിവിധയിടങ്ങളിൽ ഇപ്പോഴും സവർണാധിപത്യം നിലനിൽക്കുന്നു എന്നതി​​​െൻറ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംവരണ വിഷയത്തിൽ ദലിത് പാർട്ടികളും ഇടതുപക്ഷവുമടക്കം കാണിക്കുന്ന വഞ്ചന കൂടിയാണ്​ ബില്‍ പാസായതിലൂടെ വ്യക്തമാകുന്നതെന്നും സാമൂഹിക പിന്നാക്കാവസ്​ഥയുള്ളവരുടെ നില മെച്ചപ്പെടുത്തി ആധുനിക സമൂഹമാകാനുള്ള ശ്രമത്തിനായി പോരാടണമെന്നും ചർച്ചയിൽ പ​െങ്കടുത്തവർ പറഞ്ഞു.

Tags:    
News Summary - prerana bahrain discussion-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.