മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയെ ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല് ഖലീഫ സ്വീകരിച്ചു. ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി.
ബഹ്റൈനടക്കമുള്ള അറബ് മേഖലയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് അത് കൂടുതല്‍ മേഖലകളിലേക്ക് വരും കാലങ്ങളില്‍ വ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ശൈഖ് അലി വ്യക്തമാക്കി. തനിക്ക് നല്കിയ ഊഷ്മള സ്വീകരണത്തിന് അംബാസഡര്‍ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.