മനാമ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ 'മിഷൻ 50'െൻറ ഭാഗമായുള്ള ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന രണ്ടാമത് ഫാം വില്ല ജൈവകൃഷി മത്സരത്തിെൻറ രജിസ്‌ട്രേഷൻ ആരംഭിച്ചു.ആരോഗ്യം നിലനിർത്തുന്നതിൽ പച്ചക്കറിയുടെ ഉപയോഗം വർധിപ്പിക്കണമെന്ന സന്ദേശം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വീടിെൻറ ടെറസിലോ മറ്റോ ഏറ്റവും നന്നായി കൃഷി ചെയ്യുന്ന മൂന്ന് പേരെ തിരഞ്ഞെടുത്ത് മുൻ എം.എൽ.എ എ.വി. അബ്ദുറഹ്മാൻ ഹാജിയുടെ പേരിലുള്ള മെമേൻറാ നൽകി ആദരിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിത്തും വളവും തൈകളും ജില്ല കമ്മിറ്റി നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 30നുമുമ്പ് rms.gle/cVZtvWHE5HbdLKm96 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർ രണ്ട് ദിനാർ എൻട്രി ഫീ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 33292010, 33172285.
മത്സരത്തിെൻറ പോസ്റ്റർ പ്രകാശനം കെ.എം.സി.സി കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡൻറ് ശരീഫ് വില്യാപ്പള്ളി, ടി.പി. നൗഷാദിന് നൽകി നിർവഹിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ ജില്ല വൈസ് പ്രസിഡൻറ് ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു.ഫാം വില്ല കൺവീനർ ഇസ്ഹാഖ് വില്യാപ്പള്ളി പദ്ധതിയെപറ്റി വിശദീകരിച്ചു. മത്സര രജിസ്‌ട്രേഷൻ ലിങ്ക് പ്രകാശനം ജില്ല ഓർഗനൈസിങ് സെക്രട്ടറി പി.വി. മൻസൂർ നിർവഹിച്ചു.ബഹ്‌റൈൻ കെ.എം.സി.സി സെക്രട്ടറി എ.പി. ഫൈസൽ, കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറുമാരായ അസീസ് പേരാമ്പ്ര, അഷ്‌റഫ് അഴിയൂർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിമാരായ ജെ.പി.കെ. തിക്കോടി സ്വാഗതവും അസ്‌കർ വടകര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.