ഫ്ര​ൻ​ഡ്‌​സ് സ്റ്റ​ഡി സ​ർ​ക്കി​ൾ റി​ഫ ഏ​രി​യ ന​ട​ത്തി​യ ‘ഖു​ർ​ആ​ൻ ടോ​ക്ക്’ പ​രി​പാ​ടി​യി​ൽ സ​ജീ​ർ കു​റ്റ്യാ​ടി സം​സാ​രി​ക്കു​ന്നു

മു​ഴു​വ​ൻ മ​നു​ഷ്യ​ർ​ക്കും വേ​ണ്ടി​യു​ള്ള​താ​ണ് ഖു​ർ​ആ​ൻ -സ​ജീ​ർ കു​റ്റ്യാ​ടി

മ​നാ​മ: ലോ​ക​ത്തു​ള്ള മു​ഴു​വ​ൻ മ​നു​ഷ്യ​ർ​ക്കും വേ​ണ്ടി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട വേ​ദ​പു​സ്‌​ത​ക​മാ​ണ്‌ ഖു​ർ​ആ​നെ​ന്ന് പ്ര​ഭാ​ഷ​ക​നും പ​ണ്ഡി​ത​നു​മാ​യ സ​ജീ​ർ കു​റ്റ്യാ​ടി. ഫ്ര​ൻ​ഡ്‌​സ് സ്റ്റ​ഡി സ​ർ​ക്കി​ൾ റി​ഫ ഏ​രി​യ ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ‘ഖു​ർ​ആ​ൻ ടോ​ക്ക്’ പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​ജ​ന​ത​ക്കു​ള്ള മാ​ർ​ഗ​ദ​ർ​ശ​ന​മാ​ണ് വി​ശു​ദ്ധ ഖു​ർ​ആ​ൻ. ഏ​റ്റ​വും ശ​രി​യാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ ലോ​ക​ത്തെ ന​യി​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് വി​ശു​ദ്ധ ഖു​ർ​ആ​ൻ നി​ർ​വ​ഹി​ക്കു​ന്ന​ത്. ഇ​രു​ട്ടി​ൽ​നി​ന്ന് വെ​ളി​ച്ച​ത്തി​ലേ​ക്ക് മാ​ന​വി​ക സ​മൂ​ഹ​ത്തെ ന​യി​ക്കു​ക എ​ന്ന​താ​ണ് അ​തി​ന്റെ ധ​ർ​മം.

ഖു​ർ​ആ​ൻ അ​ന​ന്ത​മാ​യ അ​റി​വു​ക​ളെ മ​നു​ഷ്യ​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്. അ​റി​വു​ക​ൾ പ്ര​സ​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ മ​നു​ഷ്യ​നെ ത​ന്റെ അ​സ്ഥി​ത്വ​ത്തെ​ക്കു​റി​ച്ചും ജീ​വി​ത​ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചു​മു​ള്ള തി​രി​ച്ച​റി​വ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ബ്ബാ​സ് മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സ​ക്കീ​ർ ഹു​സൈ​ൻ ന​ന്ദി പ​റ​ഞ്ഞു. അ​ഹ്മ​ദ് ത്വാ​ഹ ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. അ​ഷ​റ​ഫ് അ​ലി, പി.​എം. അ​ഷ​റ​ഫ്, മ​ഹ​മൂ​ദ് മാ​യ​ൻ, ബു​ഷ്റ റ​ഹീം, സോ​ന സ​ക​രി​യ, ലു​ലു അ​ബ്ദു​ൽ ഹ​ഖ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Sajeer Kutyadi about Quran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.