മനാമ: സാംസ ബഹ്റൈൻ ഇഫ്താർ സംഗമം സൽമാനിയ കലവറ പാർട്ടി ഹാളിൽ നടന്നു. കൺവീനർ ദിലീപ് നേതൃത്വം വഹിച്ചു. ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ നദ്വി ഇരിങ്ങൽ, സെന്റ് തോമസ് ചർച്ച് വികാരി ഫാ. ബിനുമോൻ ബേബി, ഇസ്കോൺ ബഹ്റൈൻ പ്രഭുജി പ്രസന്നത്മാ നിമായ് ദാസ് എന്നിവർ പ്രഭാഷണം നടത്തി. സാംസ ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ പ്രതിഭ പ്രതിനിധി ബിനു കരുണാകരൻ, വടകര സഹൃദയ വേദി പ്രതിനിധി വിനീഷ്, സാംസയുടെ രക്ഷാധികാരികളായ മനീഷ് പോന്നോത്ത്, മുരളി കൃഷ്ണൻ, വത്സരാജ്, ജേക്കബ് കൊച്ചുമോൻ, ട്രഷറർ റിയാസ് കല്ലമ്പലം, ലേഡീസ് വിങ് സെക്രട്ടറി അപർണ രാജ്കുമാർ, ഇൻഷാ റിയാസ്, സാംസ ജോയന്റ് സെക്രട്ടറി സിതാര മുരളി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
സാംസ വൈസ് പ്രസിഡന്റ് സോവിൻ നന്ദി പറഞ്ഞു. സ്നേഹവിരുന്നിൽ മുഴുവൻ പേരും പങ്കെടുത്തു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികളും അരങ്ങേറി.
വിനീത് മാഹി, രഘുദാസ്, രാജൻ മാളൂർ, സംഗീത്, അനിൽകുമാർ, മനോജ്, നിർമല ജേക്കബ്, ജിഷ ദാസ് തുടങ്ങി വനിത വിങ്ങിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും മുഴുവൻ പേരും പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.