ബാബു മാഹി (പ്രസി.), സതീഷ് പൂമനക്കൽ (ജന. സെക്ര.), റിയാസ് കല്ലമ്പലം (ട്രഷറർ) 

സാംസ സാംസ്കാരിക സമിതിക്ക് പുതിയ നേതൃത്വം

മനാമ: സാംസയുടെ വാർഷിക ജനറൽ ബോഡിയിൽ 21 അംഗ നിർവ്വാഹക സമിതിയെ തെരഞ്ഞെടുത്തു. സിഞ്ചിലെ സ്കൈ ഷെൽ കമ്പനിയുടെ ഹാളിൽ നടന്ന ജനറൽ ബോഡി ഉപദേശക സമിതി അംഗം മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മനീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിർമ്മല ജേക്കബ്, സതീഷ് പൂമനക്കൽ സംസാരിച്ചു. ഭാരവാഹികൾ: ബാബു മാഹി (പ്രസി.), സോവിൻ (വൈസ് പ്രസി.), സതീഷ് പൂമനക്കൽ (ജന. സെക്ര.), സിതാര (ജോ. സെക്ര.), റിയാസ് കല്ലമ്പലം (ട്രഷറർ).

മറ്റ് ഭാരവാഹികൾ: ബൈജു മലപ്പുറം (എന്റർടെയിൻമെന്റ് സെക്രട്ടറി), ബിജു പുനത്തിൽ കരിയാട് (മെമ്പർഷിപ്പ് സെക്ര.), ഗിരീഷ് ജ.ഡി.എൻ (ചാരിറ്റി കൺ.), മനിഷ് (മുഖ്യ രക്ഷാധികാരി), മുരളീകൃഷണൻ, ജേഖബ്ബ് കൊച്ചുമ്മൻ, വത്സരാജൻ (രക്ഷാധികാരി കമ്മറ്റി അംഗങ്ങൾ). നാട്ടിലേക്ക് മടങ്ങുന്ന സാംസ മുൻ എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ മഠത്തിലിന് യാത്ര അയപ്പും നൽകി. വനിത വിഭാഗം പ്രസി. ഇൻഷ റിയാസ് നന്ദി പറഞ്ഞു.

Tags:    
News Summary - Samsa Cultural Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.