​െഎ.സി.ആർ.എഫ്​ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽനിന്ന് 

ബഹ്​റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാർ: പ്രശ്​ന പരിഹാരത്തിന്​ ശ്രമം തുടരുന്നു

മ​നാ​മ: യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്​ ബ​ഹ്​​റൈ​നി​ൽ കു​ടു​ങ്ങി​യ സൗ​ദി യാ​ത്ര​ക്കാ​രു​ടെ വി​ഷ​യ​ത്തി​ൽ പ്ര​ശ്​​ന പ​രി​ഹാ​ര​ത്തി​ന്​ ശ്ര​മം തു​ട​രു​ന്നു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ്​ ഫ​ണ്ട്​ (​െഎ.​സി.​ആ​ർ.​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി, ട്രാ​വ​ൽ ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ൾ പ​െ​ങ്ക​ടു​ത്ത യോ​ഗം തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ചേ​ർ​ന്നു. എ​​ത്ര​യും വേ​ഗം യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ദി​യി​ലേ​ക്ക്​ പോ​കാ​ൻ വ​ഴി തു​റ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ വ​ഴി യാ​ത്ര​ക്കാ​രെ ക​ട​ത്തി​വി​ടാ​ൻ​ സൗ​ദി സ​ർ​ക്കാ​റി​െൻറ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി, ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്ത്യ​ൻ എം​ബ​സി ഉൗ​ർ​ജി​ത​മാ​യി ​ശ്ര​മി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്നു. അ​ത​ല്ലെ​ങ്കി​ൽ, ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ സൗ​ദി​യി​ലേ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ നീ​ക്കം വേ​ണ​മെ​ന്നാ​ണ്​ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന മ​റ്റൊ​രാ​വ​ശ്യം.

യാ​ത്ര​ക്കാ​രു​ടെ താ​മ​സം, ഭ​ക്ഷ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​ സെ​ക്ര​ട്ട​റി ര​വി ശ​ങ്ക​ർ ശു​ക്ല ട്രാ​വ​ൽ ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു. തി​ക​ച്ചും അ​ർ​ഹ​ർ​ക്ക്​ ഭ​ക്ഷ​ണം, മ​രു​ന്ന്​ തു​ട​ങ്ങി​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന്​ ​െഎ.​സി.​ആ​ർ.​എ​ഫ്​ ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ്​ തോ​മ​സ്​ അ​റി​യി​ച്ചു. അ​ത്ത​രം ആ​ളു​ക​ളു​ടെ വി​ഷ​യം ത​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​നും അ​​ദ്ദേ​ഹം ട്രാ​വ​ൽ ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ചു.​െഎ.​സി.​ആ​ർ.​എ​ഫ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ്​ ന​ല്ലൂ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 1000ഒാ​ളം ഇ​ന്ത്യ​ക്കാ​രാ​ണ്​ ബ​ഹ്​​റൈ​നി​ൽ കു​ടു​ങ്ങി​യ​ത്. കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രെ മാ​ത്ര​മെ കോ​സ്​​വേ വ​ഴി ക​ട​ത്തി​വി​ടൂ എ​ന്ന പു​തി​യ നി​യ​ന്ത്ര​ണ​മാ​ണ്​ ഇ​വ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്. സൗ​ദി​യി​ലേ​ക്ക്​ പോ​കാ​ൻ ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​വ​രി​ൽ പ​ല​രും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ര​ല്ല. മാ​ത്ര​മ​ല്ല, സൗ​ദി അം​ഗീ​ക​രി​ച്ച അ​സ്​​ട്ര സെ​ന​ക്ക, ഫൈ​സ​ർ, മൊ​ഡേ​ണ, ജോ​ൺ​സ​ൻ ആ​ൻ​ഡ്​​ ജോ​ൺ​സ​ൻ എ​ന്നി​വ​യി​ൽ ഒ​രു വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ മാ​ത്ര​മെ കോ​സ്​​വേ വ​ഴി പോ​കാ​ൻ അ​നു​മ​തി ല​ഭി​ക്കൂ. ഇ​ന്ത്യ​യി​ൽ ന​ൽ​കു​ന്ന കോ​വാ​ക്​​സി​ൻ സൗ​ദി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

വി​മാ​ന മാ​ർ​ഗം സൗ​ദി​യി​ലേ​ക്ക്​ പോ​കാ​ൻ ക​ഴി​യു​മെ​ങ്കി​ലും ചെ​ല​വ്​ പ​ല​ർ​ക്കും താ​ങ്ങാ​ൻ ക​ഴി​യു​ന്ന​ത​ല്ല. അ​ത്യാ​വ​ശ്യ​ത്തി​നു​ള്ള പ​ണം പോ​ലും കൈ​യി​ൽ ഇ​ല്ലാ​തെ​യാ​ണ്​ പ​ല​രും ഇ​വി​ടെ ക​ഴി​യു​ന്ന​ത്. വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത​വ​ർ സൗ​ദി​യി​ൽ എ​ത്തി​യാ​ൽ ഒ​രാ​ഴ്​​ച ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ക​യും വേ​ണം. ടി​ക്ക​റ്റ്, ഹോ​ട്ട​ൽ താ​മ​സം എ​ന്നി​വ​ക്കു​ള്ള തു​ക ക​ണ്ടെ​ത്ത​ണം.

വി​മാ​ന​ത്തി​ൽ സീ​റ്റ്​ ല​ഭി​ക്കാ​നു​ള്ള പ്ര​യാ​സ​വും യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്. പ​ല വി​മാ​ന​ങ്ങ​ളി​ലും സീ​റ്റ്​ നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. ചി​ല ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ചാ​ർ​േ​ട്ട​ഡ്​ സ​ർ​വി​സു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 450 ദി​നാ​ർ മു​ത​ലാ​ണ്​ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കു​ന്ന​ത്.14 ദി​വ​സ​ത്തെ വി​സ​യി​ൽ എ​ത്തി​യ​വ​ർ അ​തി​നു​ശേ​ഷ​വും താ​മ​സി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന ഭീ​തി​യി​ലാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT