മനാമ: ഹൃദയപൂർവം എന്ന പേരിൽ തണൽ ബഹ്റൈൻ ചാപ്റ്റർ സൽമാനിയ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തണലിെൻറ ഭാരവാഹികളും പ്രവർത്തകരും അടക്കം നൂറിലധികം പേർ ക്യാമ്പിൽ പെങ്കടുത്തു. മുതിർന്ന മാധ്യമപ്രവർത്തകനും തണൽ രക്ഷാധികാരിയുമായ സോമൻ ബേബി, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, അസീൽ അബ്ദുൽ റഹ്മാൻ, നൗഷാദ് മേലടി, നിസാർ (ഒ.െഎ.സി.സി) തുടങ്ങി സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ ക്യാമ്പ് സന്ദർശിച്ചു.
തണൽ ഭാരവാഹികളായ അബ്ദുൽ മജീദ് തെരുവത്ത്, റഷീദ് മാഹി, ഹമീദ് പോതിമഠത്തിൽ, ലത്തീഫ് ആയഞ്ചേരി, ഇബ്രാഹിം പുറക്കാട്ടേരി, ആർ. പവിത്രൻ, മുജീബ് മാഹി, ലത്തീഫ് കൊയിലാണ്ടി, റഫീഖ് നാദാപുരം, ടിപ് ടോപ് ഉസ്മാൻ, സലിം കണ്ണൂർ, ശ്രീജിത് കണ്ണൂർ, ഫൈസൽ പാട്ടാണ്ടി, നജീബ് കടലായി, ഇബ്രാഹിം കെ.എഫ്.സി, അഷ്കർ പൂഴിത്തല, ഹാഷിം കറക്ക്, ജയേഷ്, അബ്ദുൽ ജലീൽ, വിനീഷ്, സുരേഷ് മണ്ടോടി, സുബൈർ ഫ്രീഡം, അഷ്റഫ് കാട്ടിൽപീടിക, റാഷിദ് ഹമീദ്, അനിൽ, ഫസലുൽ ഹഖ്, മുനീർ, റഫീഖ് അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.