ഹ​രി ചെ​റു​കാ​ട്ടി​നെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ആ​ദ​രി​ച്ച​പ്പോ​ൾ

ആ​റു ഭൂ​ഖ​ണ്ഡ​ങ്ങ​ൾ; 32 രാ​ജ്യ​ങ്ങ​ൾ, ലോ​ക​സ​ഞ്ചാ​രി​ക്ക് ആ​ദ​രം


മ​നാ​മ: ആ​റു ഭൂ​ഖ​ണ്ഡ​ങ്ങ​ളാ​യി 32 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് തി​രി​ച്ചു​വ​ന്ന ലോ​ക​സ​ഞ്ചാ​രി​യെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സ് ആ​ദ​രി​ച്ചു. ബ​ഹ്റൈ​നി​ല​ട​ക്കം ബി​സി​ന​സ് ന​ട​ത്തു​ന്ന ഹ​രി ചെ​റു​കാ​ട്ടി​നെ​യാ​ണ് ആ​ദ​രി​ച്ച​ത്. അ​ന്റാ​ർ​ട്ടി​ക്ക അ​ട​ക്കം സ​ന്ദ​ർ​ശി​ച്ചാ​ണ് അ​ദ്ദേ​ഹം തി​രി​കെ​യെ​ത്തി​യ​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​രും ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്റു​മാ​രു​മാ​യ ആ​ർ. പ​വി​ത്ര​ൻ, കെ. ​ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് എ​ബ്ര​ഹാം സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ഫ. കെ.​പി. ശ്രീ​കു​മാ​ർ, ഇ.​വി. രാ​ജീ​വ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ധീ​ർ തെ​ക്കെ​ടു​ത്ത്, ഡ​ബ്ലു.​എം.​സി ട്ര​ഷ​റ​ർ ഹ​രീ​ഷ് നാ​യ​ർ, സു​ജി​ത് കൂ​ട്ട​ല, വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്റ് ഷെ​ജി​ൻ സു​ജി​ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഡ​ബ്ലു. .എം.​സി ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ​ദേ​വ് സ്വാ​ഗ​ത​വും വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി അ​നു അ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

1996ൽ ​ദു​ബൈ​യി​ൽ എ​ത്തി​യ ഹ​രി ചെ​റു​കാ​ട് 1998 മു​ത​ൽ 2004 വ​രെ ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലും കേ​ര​ളീ​യ സ​മാ​ജ​ത്തി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ദു​ബൈ, ബ​ഹ്‌​റൈ​ൻ, ഒ​മാ​ന​ട​ക്കം രാ​ജ്യ​ങ്ങ​ളി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ബി​സി​ന​സ് രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

Tags:    
News Summary - Six continents; 32 states, a treat for the world traveler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.