മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2024 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് സഹവികാരി ഫാ. ജേക്കബ് കല്ലുവിള നിർവഹിച്ചു.
ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ ഫാ. സുനില്‍ കുര്യന് ബേബി അധ്യക്ഷത വഹിച്ചു. അന്നമ്മ തോമസ് സ്വാഗതം ആശംസിച്ചു. കേന്ദ്ര യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവർഗീസ് മാര്‍ യൂലിയോസ്, സെക്രട്ടറി ഫാ. വിജു ഏലിയാസ് എന്നിവര്‍ ഓൺലൈനായി പങ്കെടുത്തു. ഇടവക ട്രസ്റ്റി റോയി ബേബി, സെക്രട്ടറി എം.എം. മാത്യു, ബോണി മുളപ്പാംപള്ളില്‍, അജി ചാക്കോപാറയില്, കത്തീഡ്രലിലെ വിവിധ ആധ്യാത്മിക സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി മാക്സ് മാത്യൂസ് 2024 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. പ്രസ്ഥാനം ട്രഷറാര്‍ ഷൈന്‍ സൂസന് സജി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.