മനാമ: റമദാനിൽ നടത്തുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ സുന്നി ഔഖാഫ് പ്രഖ്യാപിച്ചു. ഇഫ്താർ, ജലവിതരണം, ഭക്ഷണവിതരണം, ഈദ് പുടവ എന്നിവയാണ് നടപ്പാക്കുകയെന്ന് സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി.
ദിനേന 2000 പേർക്ക് ഇഫ്താർ കിറ്റ് നൽകും. കൂടാതെ, 500 കുടുംബങ്ങൾക്ക് ഡ്രൈ ഫുഡ് കിറ്റുകളും നൽകും. ദശലക്ഷം ബോട്ടിൽ വെള്ളം പള്ളികൾക്ക് ലഭ്യമാക്കും. 200 നിർധന കുടുംബങ്ങൾക്ക് പ്രത്യേക സഹായത്തിനും പദ്ധതിയുണ്ട്. വിവിധ സാമൂഹിക സംഘടനകൾക്ക് റമദാൻ പദ്ധതികൾ നടപ്പാക്കുന്നതിന് 10,000 ദീനാർ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടപ്പാക്കിയ ഈദ് പുടവ 1000 കുട്ടികൾക്ക് പ്രയോജനം ചെയ്തതായി അദ്ദേഹം വിശദീകരിച്ചു.
വിവിധ സഹായ പദ്ധതികളുമായി സഹകരിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സുമനസ്സുകൾക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.