മനാമ: സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി മൊറോക്കൻ പണ്ഡിതൻ ശൈഖ് ഡോ. സഈദ് ബിൻ മുഹമ്മദ് അൽകമലിയെ സ്വീകരിച്ചു.
പള്ളികളുടെയും ഇസ്ലാമിക സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനും പരിപാലനത്തിനും സുന്നീ ഔഖാഫ് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അദ്ദേഹം പ്രത്യേകം ശ്ലാഘിച്ചു.
വിശുദ്ധ ഖുർആന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിൽ സന്തുലിത നിലപാട് ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കാനുള്ള ശൈഖ് സഈദിന്റെ ശ്രമങ്ങൾക്ക് ഔഖാഫ് ചെയർമാൻ പിന്തുണ പ്രഖ്യാപിച്ചു.
മാലികി മദ്ഹബ് അടക്കമുള്ള ഇസ്ലാമിക വൈജ്ഞാനിക മേഖലകൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന ഡോ. റാശിദ് ബിൻ ഫതീസ് ഹാജിരിയുടെ ശ്രമങ്ങളെ ശൈഖ് സഇൗദ് പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.