ലുലു ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ച സൂപ്പർ ഫ്രൈഡേ ഷോപ്പിങ് ഫെസ്റ്റിവലിൽനിന്ന്
മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ച സൂപ്പർ ഫ്രൈഡേ ഷോപ്പിങ് മേള ഉപഭോക്താക്കൾക്കായി ഒരുക്കുന്നത് പുതുമയാർന്ന ഷോപ്പിങ് വിസ്മയം. ഇലക്ട്രോണിക്സ്, െഎ.ടി, മൊബൈൽ, ഗൃഹോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഫിറ്റ്നസ് ഉപകരണങ്ങൾ, സൈക്കിളുകൾ, ട്രോളി ബാഗുകൾ തുടങ്ങിയവയിൽ ആകർഷകമായ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാർമെൻറ് വിഭാഗത്തിലും പാദരക്ഷകൾക്കും പ്രത്യേക ക്ലിയറൻസ് സെയിലുമുണ്ട്. 90 ശതമാനം വരെ ഡിസ്കൗണ്ടാണ് ഇതിൽ നൽകുന്നത്.
ലോകമെങ്ങും ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് ഉത്സവം ആഘോഷിക്കുന്നതിെൻറ ഭാഗമായാണ് ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ ഷോപ്പിങ് മേള ആരംഭിച്ചത്. നവംബർ 23ന് തുടങ്ങിയ ആഘോഷം ഡിസംബർ അഞ്ചുവരെ നീണ്ടുനിൽക്കും. മുഖ്യമായും ഡിപ്പാർട്മെൻറ് സ്റ്റോർ വിഭാഗത്തിലാണ് ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ, മീറ്റ്, ഫ്രഷ് ജ്യൂസ് എന്നിവയിൽ ത്രിദിന ഒാഫറുകളും ലഭ്യമാണ്.
ലുലുവിെൻറ ഏറ്റവും വലിയ ഷോപ്പിങ് ആഘോഷങ്ങളിലൊന്നാണ് സൂപ്പർ ഫ്രൈഡേ. ഏക ദിന ഒാഫർ, ദ്വിദിന ഒാഫർ, ത്രിദിന ഒാഫർ, ചതുർദിന ഒാഫർ തുടങ്ങിയവ മേളയുടെ പ്രത്യേകതയാണ്. ബഹ്റൈനിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർ ഫ്രൈഡേ ഒാഫർ ലഭ്യമാണ്.
ഇതിന് പുറമെ, ലുലുവിെൻറ വെബ്സൈറ്റ് വഴി ഷോപ്പിങ് നടത്തുേമ്പാൾ പ്രത്യേക ഒാഫറും ആരംഭിച്ചിട്ടുണ്ടെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് അസി.
മാർക്കറ്റിങ് മാനേജർ ടി.കെ നിമിഷ് പറഞ്ഞു. മാസ്റ്റർ കാർഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 10 ദിനാറിന് മുകളിൽ ഒാൺലൈൻ ഷോപ്പിങ് നടത്തുേമ്പാൾ 20 ശതമാനം ഇളവ് വേറെയുമുണ്ട്. പരമാവധി 10 ദിനാറാണ് ഇളവ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.