മനാമ: മേയ് 16ന് ബഹ്റൈനിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ്, ഇറാഖ് പ്രസിഡന്റ് ഡോ. അബ്ദുല്ലത്തീഫ് റഷീദ് എന്നിവർക്ക് രാജാവ് ഹമദ് ബിൻ ഈസ ആല ഖലീഫ ക്ഷണക്കത്തയച്ചു. അതത് രാജ്യങ്ങളിലെ ബഹ്റൈൻ അംബാസഡർമാരാണ് കത്തുകൾ കൈമാറിയത്. മേഖല നേരിടുന്ന വെല്ലുവിളികളും അവക്കുള്ള പരിഹാരങ്ങളും ചർച്ച ചെയ്യുകയും ക്രിയാത്മക ചുവടുവെപ്പുകൾക്ക് ഉച്ചകോടി നിമിത്തമാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി ഇറാഖ്, സിറിയൻ പ്രസിഡന്റുമാർ ശുഭപ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.