ടാലൻറ് സെർച്ച് പരീക്ഷ: പുരസ്​ക്കാരങ്ങൾ വിതരണം ചെയ്​തു

മനാമ: പി.എം. ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’വുമായി സഹകരിച്ച് ഗൾഫിൽ മുഴുവൻ നടത്തിയ ടാലൻറ് സെർച്ച് പരീക്ഷയിൽ ബഹ്റൈനിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുളള അവാർഡ് വിതരണം കെ.എം.ആർ.എൽ മാനേജിങ്​ ഡയറക്​ടർ എ.പി.എം മുഹമ്മദ് ഹനീഷ് നിർവഹിച്ചു.

മുഹറഖ് അൽമാസ് റസ്റേറാറൻറ് ഹാളിൽ ഇന്നലെ വൈകിട്ട്​ നടന്ന പരിപാടിയിൽ ബഹ്​റൈനിൽ നിന്ന്​ വിജയികളായ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടെയുള്ള നിരവധിപേർ സംബന്​ധിച്ചു. അവാർഡ്​ വിതരണത്തിനുശേഷം എ.പി.എം മുഹമ്മദ് ഹനീഷ് വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്​ എടുത്തു. വിദ്യാർഥികളുടെ കഴിവി​​​​െൻറയും ബൗദ്ധികതയുടെയും മാറ്റുരക്കുന്നതിൽ ടാലൻറ്​ സെർച്ച്​ പരീക്ഷ പ്രധാന പങ്ക്​ വഹിക്കുന്നുണ്ടെന്നും ഒാരോ വർഷവും അതിൽ പ​െങ്കടുക്കുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത്​ ശ്രദ്ധേയമാണെന്നും അ​േദ്ദഹം പറഞ്ഞു.

മത്​സരപരീക്ഷയിൽ ബഹ്​റൈനിൽ നിന്നുള്ള എട്ട്​ വിദ്യാർഥികൾ വിജയം നേടി എന്നുള്ളത്​ ബഹ്​റൈനിലെ ഇന്ത്യൻ വിദ്യാർഥികളുടെ മികവിനെ സൂചിപ്പിക്കുന്നുണ്ട്​. കൂടുതൽ ​ഭാവിയിലേക്കുള്ള വിജയങ്ങൾ ​േനടാൻ ഇൗ മത്​സരപരീക്ഷയിലെ വിജയം കാരണമാക​െട്ടയെന്നും അദ്ദേഹം ആശംസിച്ചു. സത്യസന്​ധത, അർപ്പണ മനോഭാവം, ലക്ഷ്യം ,കഠിനാദ്ധ്വാനം തുടങ്ങിയവ കൈയ്യിലു​െണ്ടങ്കിൽ നിശ്​ചയമായും ഭാവിയിൽ കൂടുതൽ അവസരങ്ങളും വിജയകരമായ പദവികളും വിദ്യാർഥികളെ കാത്തിരിപ്പുണ്ടെന്നതിൽ സംശയമി​െല്ലന്നും അദ്ദേഹം എടുത്തുപറഞ്ഞു. ചടങ്ങിൽ മാധ്യമം ബഹ്​റൈൻ എക്​സിക്ക്യൂട്ടീവ്​ കമ്മിറ്റി ചെയർമാൻ ജമാൽ നദ്​വി ഇരിങ്ങൽ അധ്യക്ഷത വഹിച്ചു.

മത്​സരപരീക്ഷകൾ ധാരാളം നടക്കുന്നുണ്ടെങ്കിലും ചുരുങ്ങിയ കാലംക്കൊണ്ട്​ ‘ടാലൻറ്​ സെർച്ച്​’പരീക്ഷക്ക്​ വിദ്യാർഥികളിൽ സ്വാധീനം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. കൂടുതൽ പഠിച്ചും വിജയങ്ങൾ കരസ്ഥമാക്കി മുന്നേറാനുള്ള കരുത്ത്​ കുട്ടികൾ സ്വായത്തമാക്കുന്നത്​ ആഹ്ലാദകരമാണ്​. പടവുകൾ കയറു​േമ്പാഴും വിജയക്കുതിപ്പ്​ കൈവരിക്കു​േമ്പാഴും തങ്ങൾക്ക്​ പിന്തുണ നൽകുന്നവരെ മറക്കരുതെന്നും അദ്ദേഹം ഒാർമ്മപ്പെടുത്തി. റസിഡൻറ്​ മാനേജർ ഇൻ ചാർജ്​ അബ്​ദുൽ ജലീൽ സ്വാഗതവും മാർക്കറ്റിങ്​ മാനേജർ സക്കീബ്​ നന്ദിയും പറഞ്ഞു. അബ്​ദുൽ ജലീൽ (എം.എക്​സ്​ ഗ്രുപ്പ്​) സംബന്ധിച്ചു.

Tags:    
News Summary - talent exam-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT