‘പ്ര​തി​ഭ പാ​ല​റ്റ് സീ​സ​ണ്‍-4’ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണം


‘പ്ര​തി​ഭ പാ​ല​റ്റ് സീ​സ​ണ്‍ 4’ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: പ്ര​തി​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ചി​ത്ര​ര​ച​ന ക്യാ​മ്പ്, ചി​ത്ര​ര​ച​ന മ​ത്സ​രം, സ​മൂ​ഹ ചി​ത്ര​ര​ച​ന, വ​ര​ക​ളു​ടെ എ​ക്സി​ബി​ഷ​ന്‍ എ​ന്നി​വ അ​ട​ങ്ങി​യ ‘പ്ര​തി​ഭ പാ​ല​റ്റ് സീ​സ​ണ്‍ 4’ മേ​യ് അ​വ​സാ​ന​വാ​രം ന​ട​ക്കും. സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ ജോ. ​സെ​ക്ര​ട്ട​റി മ​ഹേ​ഷ്‌ കെ.​വി. സ്വാ​ഗ​തം പ​റ​ഞ്ഞു. ബി​നു മ​ണ്ണി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​ഭ മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത്‌, ലോ​ക കേ​ര​ള സ​ഭ അം​ഗ​വും പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ സി.​വി. നാ​രാ​യ​ണ​ന്‍, പ്ര​തി​ഭ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മി​ജോ​ഷ് മൊ​റാ​ഴ, പ്ര​തി​ഭ വ​നി​ത​വേ​ദി സെ​ക്ര​ട്ട​റി റീ​ഗ പ്ര​ദീ​പ്‌ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​നാ​യി പി. ​ശ്രീ​ജി​ത്ത്, ജ​ന​റ​ല്‍ ക​ണ്‍വീ​ന​റാ​യി അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ, ജോ​യ​ന്റ് ക​ണ്‍വീ​ന​ര്‍മാ​രാ​യി മ​ഹേ​ഷ്‌ കെ.​വി, നി​ഷ സ​തീ​ഷ്‌ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കും. ഫി​നാ​ന്‍സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ - മ​ഹേ​ഷ്‌ യോ​ഗി ദാ​സ​ന്‍, ജോ​യ​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ- പ്ര​ദീ​പ്‌ പ​തേ​രി, ര​ഞ്ജി​ത്ത് കു​ന്ന​ന്താ​നം. ചി​ത്ര​ര​ച​ന ര​ജി​സ്ട്രേ​ഷ​ന്‍ ക​ണ്‍വീ​ന​ര്‍- ഗി​രീ​ഷ്‌ ശാ​ന്ത​കു​മാ​രി മോ​ഹ​ന്‍, ജോ​യ​ന്റ് ക​ണ്‍വീ​ന​ര്‍മാ​ർ - അ​നി​ല്‍. കെ.​പി, ശ്രീ​ജി​ത്ത്‌ കു​ഞ്ഞി​ക്ക​ണ്ണ​ന്‍. ക്യാ​മ്പ് ക​ണ്‍വീ​ന​ര്‍- പ്ര​ജി​ല്‍ മ​ണി​യൂ​ര്‍, ജോ​യ​ന്റ് ക​ണ്‍വീ​ന​ര്‍- റീ​ഗ പ്ര​ദീ​പ്‌. ചി​ത്ര​പ്ര​ദ​ര്‍ശ​ന ക​ണ്‍വീ​ന​ര്‍ - സ​ജീ​വ​ന്‍ മാ​ക്കാ​ണ്ടി​യി​ല്‍, ജോ​യ​ന്റ് ക​ണ്‍വീ​ന​ര്‍ - നി​ര​ന്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍. മാ​സ് പെ​യി​ന്റി​ങ് ക​ണ്‍വീ​ന​ര്‍ - ഷി​ജു പി​ണ​റാ​യി, ജോ​യ​ന്റ് ക​ണ്‍വീ​ന​ര്‍ - ബി​നു ക​രു​ണാ​ക​ര​ന്‍.

‘പ്ര​തി​ഭ പാ​ല​റ്റ് സീ​സ​ണ്‍ 4’നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ന്‍ അ​റി​യി​ച്ചു.

Tags:    
News Summary - 'Talent Palette Season 4' organizing committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.