തീവ്രവാദ പ്രവര്‍ത്തനം: രണ്ടുപേർക്ക്​ വധശിക്ഷ; 60 പേര്‍ക്ക് തടവ് 

മനാമ: തീവ്രവാദ സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തിയതി​​​െൻറ പേരില്‍ രണ്ടുപേർക്ക്​ വധശിക്ഷയും 60 പ്രതികള്‍ക്ക് തടവും  നാലാം ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. ആയുധ പരിശീലനം, തീവ്രവാദ പ്രവര്‍ത്തനം നടപ്പാക്കല്‍, വധശ്രമം, സ്‌ഫോടക വസ്തു കടത്ത്, കളവ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തടവിലായിരുന്ന പ്രതികളുടെ ജയില്‍ ചാട്ടം, പ്രതികളെ ഒളിപ്പിക്കല്‍ തുടങ്ങിയവയും പ്രതികളുടെ കുറ്റപത്രത്തിലുണ്ട്.

19 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, 17 പേര്‍ക്ക് 15 വര്‍ഷം തടവ്, ഒമ്പത് പേര്‍ക്ക് 10 വര്‍ഷം തടവ്, 11 പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവ്, 47 പ്രതികളു​ടെ പൗരത്വം റദ്ദ് ചെയ്യല്‍ എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ രണ്ട് പ്രതികളെ വെറുതെ വിടാനും ഉത്തരവുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം 10 പ്രതികള്‍ ജയില്‍ നിന്ന് രക്ഷപ്പെട്ട സംഭവവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തീവ്രവാദ സംഘടനയെക്കുറിച്ച് വിവരം ലഭിച്ചത്.  

രാജ്യത്തി​​െൻറ തെക്കൻ ഭാഗത്തുള്ള ജൗ ജയിലിലാണ്​ തീവ്രവാദ സംഘം ആക്രമണം നടത്തി തടവുകാരെ രക്ഷപ്പെടുത്തിയത്​. കഴിഞ്ഞ വർഷം ജനുവരി ഒന്നിനായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം​. നാല് മുതൽ ആറ് വരെ പേർ ഉൾപ്പെട്ട സായുധ സംഘമാണ് ജയിൽ ആക്രമിച്ചത്. ഓട്ടോമാറ്റിക് തോക്കുകളും പിസ്​റ്റളുകളും ഉപയോഗിച്ച് ആക്രമിച്ച സംഘത്തെ നേരിടുന്നതിനിടെ അന്ന്​ ഒരു പൊലീസുകാരന് സാരമായി പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - terror-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.