മനാമ: മീൻ പ്രേമികൾക്ക് സന്തോഷകരമായ വാർത്ത. അയക്കൂറ അഥവാ കിങ് ഫിഷ് പിടിക്കുന്നതിനുള്ള നിരോധനം ബഹ്റൈനിൽ നീക്കി. സുപ്രീം കൗൺസിൽ ഫോർ ദി എൻവയൺമെന്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സാണ് ബഹ്റൈനിലെ സമുദ്രാതിർത്തിയിൽ കിങ് ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ചതായി പ്രഖ്യാപിച്ചത്.
ആഗസ്റ്റ് 15നാണ് നിരോധനം പ്രഖ്യാപിച്ചത്. അയക്കൂറയുടെ പ്രജനനകാലം പരിഗണിച്ചാണ് എല്ലാ വർഷവും മീൻപിടിത്ത നിരോധനമേർപ്പെടുത്തുന്നത്. സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നിരോധനമെന്ന് പരിസ്ഥിതി സുപ്രീം കൗൺസിലിന്റെ മറൈൻ വെൽത്ത് ഡിപ്പാർട്മെന്റ് പറഞ്ഞു.
മത്സ്യബന്ധനം, ചൂഷണം, സമുദ്രവിഭവങ്ങളുടെ സംരക്ഷണം എന്നിവയെ നിയന്ത്രിക്കുന്ന 2002ലെ നയമപ്രകാരമാണിത്. കിങ് ഫിഷ് അടക്കമുള്ള മത്സ്യങ്ങളെ സംരക്ഷിക്കുന്നതിന് രാജ്യം ക്രിയാത്മക നടപടികളാണ് കൈക്കൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.