മനാമ: മനാമയിലെ പ്രമുഖ ജ്വല്ലറിയിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച സംഘത്തെ നാലുമണിക്കൂറിനുള്ളിൽ പിടികൂടി. നോമ്പുതുറയുടെ സമയത്ത് ജ്വല്ലറിയിൽ എത്തിയ നാലംഗ സംഘം 900 ഗ്രാം സ്വർണാഭരണമാണ് കവർച്ച ചെയ്തത്. മോഷണ വിവരമറിഞ്ഞ് ജ്വല്ലറി അധികൃതർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
സുരക്ഷ കാമറയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ രണ്ടുപേരെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴിയനുസരിച്ച് നടത്തിയ തിരച്ചിലിൽ മറ്റു രണ്ടുപേരും പിടിയിലായി. പ്രതികളിൽനിന്ന് കവർച്ച മുതൽ കണ്ടെടുത്തു.
28നും 53നുമിടയിൽ പ്രായമുള്ള നാല് ഏഷ്യൻ വംശജരാണ് പിടിയിലായതെന്ന് ബഹ്റൈൻ എയർപോർട്ട് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. 23,000 ദീനാറിന്റെ സ്വർണാഭരണമാണ് സംഘം കവർന്നത്. സ്വർണവുമായി രാജ്യം വിടാനായിരുന്നു ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.