മനാമ: കൊയിലാണ്ടി കൂട്ടം ബഹ്റൈന് ചാപ്റ്റർ, അദിലിയ അൽഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെൻററുമായി ചേർന്ന് പുതുവർഷ ദിനത്തിൽ തുടങ്ങി ജനുവരി 15 വരെ തുടർച്ചയായി 15 ദിവസം നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. സാധാരണക്കാരായ 600ൽപരം പേർക്ക് ക്യാമ്പിലൂടെ പ്രയോജനം ലഭിച്ചു.
ക്യാമ്പിെൻറ സമാപനത്തോടനുബന്ധിച്ചു നടന്ന യോഗത്തിൽ ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, കെ.എം.സി.സി ജനറൽ സെക്രട്ടറി അസ്സയിനാർ കളത്തിങ്കൽ, കൊല്ലം പ്രവാസി ഫോറം പ്രസിഡൻറ് നിസാർ കൊല്ലം, ബഹ്റൈൻ നന്തി അസോസിയേഷൻ പ്രതിനിധി മുസ്തഫ കുന്നുമ്മൽ, അൽഹിലാൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ശരത്ത് ചന്ദ്രൻ, മാർക്കറ്റിങ് മാനേജർ ആസിഫ് മുഹമ്മദ്, അദിലിയ ബ്രാഞ്ച് ഹെഡ് ലിജോയ് ചാലക്കൽ, ബ്രാഞ്ച് ഇൻ ചാർജ് പ്യാരേലാൽ ജെ.എൽ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി കൂട്ടം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലീമിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് ഗിരീഷ് കാളിയത്ത് സ്വാഗതവും ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ നന്ദിയും പറഞ്ഞു. ട്രഷറർ നൗഫൽ നന്തി അൽഹിലാലിന് കൊയിലാണ്ടി കൂട്ടത്തിെൻറ ഉപഹാരം കൈമാറി. ഗ്ലോബൽ കമ്മിറ്റി അംഗം തൻസീൽ മായൻവീട്ടിൽ, വൈസ് പ്രസിഡൻറ് ജബ്ബാർ കുട്ടീസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ലത്തീഫ് കൊയിലാണ്ടി, ഫൈസൽ ഈയഞ്ചേരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.