മനാമ: മനുഷ്യന്റെ ഭൗതിക, ശാരീരിക താൽപര്യങ്ങളെ കടിഞ്ഞാണിട്ട് നിർത്താൻ പഠിക്കുക എന്നതാണ് നോമ്പിന്റെ താൽപര്യമെന്ന് പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ടി. മുഹമ്മദ് വേളം പറഞ്ഞു.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ ദിശ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങളാണ് ഭക്ഷണവും വെള്ളവും ലൈംഗികതയും. നോമ്പുകാരൻ ചെയ്യുന്നത് ഈ മൂന്ന് കാര്യങ്ങളെയും ദൈവത്തിന്റെ അരുളപ്പാടനുസരിച്ച് തടഞ്ഞുനിർത്തുക എന്നതാണ്.
ദൈവിക നിർദേശമനുസരിച്ച് മനുഷ്യന്റെ ഏത് ആവശ്യത്തെയും നിയന്ത്രിക്കാൻ പഠിപ്പിക്കുകയാണ് നോമ്പിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് റഊഫ് കണ്ണൂർ സ്വാഗതം പറഞ്ഞു. നൗഷാദ് മീത്തൽ, ഷക്കീബ്, സിറാജ്, അബ്ദുൽ ഖാദർ, അലി അൽതാഫ്, അൻസാർ, സമീറ നൗഷാദ്, ഹെബ ഷക്കീബ്, നാസിയ ഗഫാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.