മനാമ: ബഹ്റൈൻ കേരളീയ സമാജം ജീവകാരുണ്യ മേഖലയിൽ നടത്തിയ സേവനങ്ങൾ മികച്ചതും സമാനതകളില്ലാത്തതുമായിരുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. സമാജം സംഘടിപ്പിക്കുന്ന ബി.കെ.എസ്@ 75 ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് ദുരന്തത്തിെൻറ അതിരൂക്ഷ സമയത്ത് ബി.കെ.എസ് നടത്തിയ വിമാന സർവിസ്, ഓക്സിജൻ സിലിണ്ടർ വിതരണം, ഭക്ഷണ വിതരണം അടക്കമുള്ള പ്രവർത്തനങ്ങൾ ഇന്ത്യക്കാരുടെയും, വിശേഷിച്ച് മലയാളികളുടെയും ദുരിതം കുറച്ചുവെന്നും മന്ത്രി പറഞ്ഞു. വിദേശത്തുള്ള മലയാളികൾ അടക്കമുള്ള എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷയും സമാധാനവും ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും പറഞ്ഞു. ചടങ്ങിൽ ഇന്ത്യ@75 ബി.കെ.എസ്@75 ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു .
കോവിഡ് രൂക്ഷമായ കാലഘട്ടത്തിൽ ബഹ്റൈനിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാൻ ബഹ്റൈൻ കേരളീയ സമാജം നടത്തിയ വിമാന സർവിസ് അടക്കമുള്ള സേവനങ്ങൾക്ക് വി. മുരളീധരൻ നൽകിയ പിന്തുണയും സഹായവും വിസ്മരിക്കാൻ കഴിയാത്തതാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. യോഗത്തിൽ ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ വിശിഷ്ടാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.