മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സ്ഥാപകാംഗവും നിർവാഹക സമിതി അംഗവുമായ ശരീഫ് മലപ്പുറത്തിന് യാത്രയയപ്പ് നൽകി. 34 വർഷമായി ബഹ്ൈറനിൽ പ്രവാസജീവിതം നയിക്കുന്ന ശരീഫ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുകയായിരുന്നു.
പ്രസിഡൻറ് ചെമ്പൻ ജലാലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ സ്വാഗതം പറഞ്ഞു.
മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, ദിലീപ്, മജീദ്, ആദിൽ, റഫീഖ്, മണി, ഖൽഫാൻ, അലവി, കരീം മോൻ, സലാം, രവി, സഗീർ, മുജീബ്, മൻഷീർ, അരുൺ, മൻസൂർ, അമൃത, മുബീന, സുൽഫത്ത്, ഷിദ, രഹ്ന, നുസ്രത് എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.