മനാമ: അനിതരസാധാരണായ നേതൃപാടവംകൊണ്ട് ലോകത്തിനുതന്നെ മാതൃകയായ ഭരണാധികാരിയെയാണ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ആർ.പി ഗ്രൂപ് ചെയർമാൻ ഡോ. രവി പിള്ള അനുസ്മരിച്ചു. രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിെൻറ വിശാല കാഴ്ചപ്പാടുകളും രാജ്യതന്ത്രജ്ഞതയും ബഹ്റൈെൻറ വികസനക്കുതിപ്പിൽ നിർണയാകമായ പങ്ക് വഹിച്ചു. വൈവിധ്യമാർന്ന മേഖലകളിലൂടെ രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ അദ്ദേഹം കൈപിടിച്ചുയർത്തി. ആധുനിക ബഹ്റൈൻ ഇന്നനുഭവിക്കുന്ന നേട്ടങ്ങൾക്ക് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രയത്നിച്ച ഭരണാധികാരിയായി ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തും. ബഹ്റൈനിൽ മതസൗഹാർദ്ദവും സാഹോദര്യവും ഉൗട്ടിയുറപ്പിക്കുന്നതിലും അദ്ദേഹം പങ്ക് വഹിച്ചു. ഇന്ത്യക്കാരോട് അങ്ങേയറ്റം സ്നേഹമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇക്കാര്യം അദ്ദേഹം തുറന്നുപറയുകയും ചെയ്തിരുന്നു.
സ്വദേശികളെന്നോ പ്രവാസികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യതയോടെ കണ്ട പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ജനങ്ങളുടെ മനസ്സിൽ എക്കാലവും നിറഞ്ഞുനിൽക്കും. അദ്ദേഹത്തിെൻറ വിയോഗം ബഹ്റൈന്‍ മാത്രമല്ല ഗൾഫ് മേഖലക്കുതന്നെ വലിയ നഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.