മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ ര​ണ്ടു ശ​ത​മാ​നം വ​ള​ർ​ച്ച

മ​നാ​മ: ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ (ജി.​ഡി.​പി) 2.0 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ധ​ന​കാ​ര്യ, ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ മ​ന്ത്രാ​ല​യം www.mofne.gov.bh എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ പു​റ​ത്തി​റ​ക്കി​യ ത്രൈ​മാ​സ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ൽ ര​ണ്ടു ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ എ​ണ്ണ ഇ​ത​ര മേ​ഖ​ല​ക​ളു​ടെ പ​ങ്കി​ന്റെ പ്രാ​ധാ​ന്യം വ്യ​ക്ത​മ​ക്കു​ന്ന​താ​ണ് ക​ണ​ക്കു​ക​ൾ.

ഓ​യി​ൽ സെ​ക്ട​റി​ൽ 2.2 ശ​ത​മാ​ന​ത്തി​ന്റെ വ​ള​ർ​ച്ച​യും രേ​ഖ​പ്പെ​ടു​ത്തി. സ​മ്പ​ദ്‌​വ്യ​വ​സ്ഥ തു​ട​ർ​ച്ച​യാ​യ വ​ള​രു​ന്ന​തും വൈ​വി​ധ്യ​വ​ത്ക​ര​ണ​വും ജി.​ഡി.​പി ഉ​യ​രാ​നി​ട​യാ​ക്കി. 2023 ര​ണ്ടാം പാ​ദ​ത്തി​ൽ എ​ണ്ണ ഇ​ത​ര മേ​ഖ​ല​യു​ടെ ജി.​ഡി.​പി സം​ഭാ​വ​ന 82.9 ശ​ത​മാ​നം ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഗ​താ​ഗ​ത​വും ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​നും അ​തി​വേ​ഗം വ​ള​രു​ന്ന​താ​യും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ൽ ഗ​താ​ഗ​തം 52.4 ശ​ത​മാ​നം വ​ർ​ധി​ച്ചു. ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 20.2 ശ​ത​മാ​നം വ​ർ​ധ​ന​വ് ഇൗ ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി. മൊ​ബൈ​ൽ ഫോ​ൺ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 12.8 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. ഹോ​ട്ട​ൽ, റ​സ്റ്റാ​റ​ന്റ് മേ​ഖ​ല 9.6 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി. ഫോ​ർ സ്റ്റാ​ർ, ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 29.3 ശ​ത​മാ​നം വ​ർ​ധി​ച്ചു. റി​യ​ൽ എ​സ്റ്റേ​റ്റ്, ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന മേ​ഖ​ല 4.9 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. റി​യ​ൽ എ​സ്റ്റേ​റ്റ് വ്യാ​പാ​ര​ത്തി​ന്റെ മൂ​ല്യ​ത്തി​ൽ വ​ർ​ഷം തോ​റും 19.0 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​കു​ന്നു​ണ്ട്. ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​ഖ​ല​യു​ടെ ജി.​ഡി​പി സം​ഭാ​വ​ന 17.3 ശ​ത​മാ​നം ആ​യി.

ഇ​ല​ക്ട്രോ​ണി​ക് ഫ​ണ്ട് ട്രാ​ൻ​സ്ഫ​ർ സി​സ്റ്റ​ത്തി​ന്റെ (Fawri+, Fawri and Fawateer) മൊ​ത്തം മൂ​ല്യ​ത്തി​ന്റെ സൂ​ച​ക​ങ്ങ​ൾ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 12.4 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ വ്യാ​പാ​ര മേ​ഖ​ല 4.7 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ, 2023 ര​ണ്ടാം പാ​ദ​ത്തി​ൽ ഉ​ൽ​പാ​ദ​ന​മേ​ഖ​ല​യി​ൽ 0.9 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വു​ണ്ടാ​യി. അ​ലു​മി​നി​യം വി​ല​യി​ലെ ഇ​ടി​വാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​ത്. ഈ ​പാ​ദ​ത്തി​ൽ നി​ക്ഷേ​പം1.3 ബി​ല്യ​ൺ ദീ​നാ​ർ ക​വി​ഞ്ഞു, മൊ​ത്തം നി​ക്ഷേ​പം 14.7ബി​ല്യ​ൺ ദീ​നാ​റാ​ണ്.

2022 ര​ണ്ടാം പാ​ദ​ത്തി​ലി​ത് 13.0ബി​ല്യ​ൺ ദീ​നാ​റാ​യി​രു​ന്നു. 13.9 ശ​ത​മാ​നം വ​ർ​ധി​ച്ചു. സാ​മ്പ​ത്തി​ക, ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​യി​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം 982.9 മി​ല്യ​ൺ ദീ​നാ​റാ​യി ഉ​യ​ർ​ന്നു. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലി​ത് 129.2 മി​ല്യ​ൺ ദീ​നാ​റാ​ണ്.

Tags:    
News Summary - Two percent growth in GDP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT