ബഹ്​റൈനിൽ സന്ദർശനത്തിനെത്തിയ യു.എസ്​ ഉൗർജ മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധി സംഘം

യു.എസ്​ ഉൗർജ മന്ത്രാലയ സംഘം ബഹ്​റൈൻ സന്ദർശിച്ചു

ബഹ്​റൈനിലെ പ്രധാന എണ്ണ പദ്ധതികളെക്കുറിച്ചും ഉൗർജ മേഖലയിലെ വർധിച്ച സഹകരണത്തെക്കുറിച്ചും സംഘത്തോട്​ വിശദീകരിച്ചുമനാമ: യു.എസ്​ ഉൗർജ മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധി സംഘം ബഹ്​റൈനിൽ സന്ദർശനം നടത്തി. എണ്ണ, വാതകം കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി അസി. സെക്രട്ടറി ഷോൺ ബെന്നെറ്റി​െൻറ നേതൃത്വത്തിലാണ്​ പ്രതിനിധി സംഘം എത്തിയത്​. ബഹ്​റൈനിലെ പ്രധാന എണ്ണ പദ്ധതികളെക്കുറിച്ചും ഉൗർജ മേഖലയിലെ വർധിച്ച സഹകരണത്തെക്കുറിച്ചും സംഘത്തോട്​ വിശദീകരിച്ചു.

തത്​വീർ പെട്രോളിയം ചീഫ്​ എക്​സിക്യൂട്ടിവ്​ ഒാഫിസർ ജെയിംസ്​ ഇൗസ്​റ്റ്​ലേക്ക്​, ജനറൽ മാനേജർ (എക്​സ്​​െപ്ലാറേഷൻ ആൻഡ്​ ഡെവലപ്​​െമൻറ്​) യഹ്​യ അൽ അൻസാരി എന്നിവർ അമേരിക്കൻ സംഘത്തെ സ്വീകരിച്ചു. എണ്ണ വകുപ്പ്​ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ ഖലീഫ ആൽ ഖലീഫ കഴിഞ്ഞവർഷം അമേരിക്കയിലെ ഹ്യൂസ്​റ്റൻ സന്ദർശിച്ച്​ സഹകരണ സാധ്യതകൾ ചർച്ച ചെയ്​തിരുന്നു. ഇതി​െൻറ തുടർച്ചയായാണ്​ ഇപ്പോഴത്തെ സന്ദർശനം. ബഹ്​റൈനിലെ വിവിധ കമ്പനികളും എണ്ണ ഉൽപാദന മേഖലകളും സംഘം സന്ദർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.