മനാമ: തന്റെ സ്രഷ്ടാവിന്റെ പ്രീതിക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുമ്പോഴാണ് ഒരു യഥാർഥ വിശ്വാസി ഈമാനിന്റെ മാധുര്യം അനുഭവിക്കുന്നതെന്ന് ഉസ്താദ് സി.ടി. യഹ്യ വിശ്വാസി സദസ്സിനെ ഓർമിപ്പിച്ചു.
പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനസ് സെന്റർ മലയാള വിഭാഗം ഗുദൈബിയ മുസ്തഫ മസ്ജിദിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ ‘ഈമാനിന്റെ മാധുര്യം’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ തങ്ങളുടെ സഹോദരനുവേണ്ടി നമ്മൾ ഇഷ്ടപ്പെടാത്ത കാലത്തോളം നമ്മിലെ ഈമാൻ പൂർണമാവുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂനിറ്റ് ട്രഷറർ റഷീദ് മാഹി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.