ബഹ്‌റൈനില്‍നിന്ന് കേരളത്തിലേക്കുള്ള വന്ദേഭാരത് വിമാനങ്ങളില്‍ ഇനി ബുക്കിങ് ഓണ്‍ലൈനില്‍

മനാമ: ബഹ്‌റൈനില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്ദേഭാരത് വിമാനങ്ങളില്‍ ഇനി വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ ബുക്കിങ് നടത്താം. ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ മനാമയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ ചെന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരും ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. 

വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തില്‍ കേരളത്തിലേക്ക് നാല് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് ഓണ്‍ലൈനായോ ഏജന്റ് മുഖേനയോ ബുക്കിങ് നടത്താം. ആഗസ്റ്റ് അഞ്ചിനും 12നും കൊച്ചിയിലേക്കും ആറിനും 13നും കോഴിക്കോട്ടേക്കുമാണ് സര്‍വിസ്. കൊച്ചിയിലേക്കുള്ള വിമാനം ഉച്ചക്ക് ഒരു മണിക്കും കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചക്ക് 12.35നും പുറപ്പെടും. കൊച്ചിയിലേക്ക് 92 ദിനാറും കോഴിക്കോട്ടേക്ക് 87 ദിനാറുമാണ് ഇപ്പോള്‍ നിരക്കുള്ളത്. 

ബുക്ക് ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ട് വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറും നല്‍കണം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബുക്കിങ് അവസാനിക്കും.
 

Tags:    
News Summary - vande bharat mission flight online booking -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.