മനാമ: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 102 അനധികൃത പ്രവാസികളെ കസ്റ്റഡിയിലെടുത്തതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു.
അതിൽ 87 പേരെ നാടുകടത്തി. ഡിസംബർ 31 മുതൽ ജനുവരി ആറുവരെ രാജ്യത്തുടനീളം 10 സംയുക്ത റെയ്ഡും 627 പരിശോധനകളും നടത്തി.എൽ.എം.ആർ.എയുടെയും റസിഡൻസി നിയമങ്ങളുടെയും നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തു. നിയമവിരുദ്ധമായ തൊഴിൽ രീതികൾ പരിഹരിക്കാനുള്ള സർക്കാർ ശ്രമങ്ങളെ സഹായിക്കണമെന്ന് എൽ.എം.ആർ.എ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.