മനാമ: വോയ്സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റി ‘മധുരം മനോഹരം’ എന്ന പേരിൽ ഒന്നാം വാർഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഗെയിമുകളും പൊതുസമ്മേളനവും നടന്നു.
വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ.പി.വി. ചെറിയാൻ ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിൽ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സഈദ് റമദാൻ നദ്വി മുഖ്യപ്രഭാഷണം നടത്തി. വോയ്സ് ഓഫ് ആലപ്പി ആക്ടിങ് പ്രസിഡന്റ് അനസ് റഹിം, ആക്ടിങ് സെക്രട്ടറി ജോഷി നെടുവേലിൽ, രക്ഷാധികാരി യു.കെ. അനിൽ, ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ്, ഏരിയ കോഓഡിനേറ്റർ ദീപക് തണൽ എന്നിവർ ആശംസകൾ അറിയിച്ചു.
ഏരിയ സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ജി. ഹരികുമാർ നന്ദിയും പറഞ്ഞു. സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങളായ വിനയചന്ദ്രൻ നായർ, ജഗദീഷ് ശിവൻ, സനിൽ വള്ളികുന്നം, ലിബിൻ സാമുവൽ, അനൂപ് മുരളീധരൻ, ബോണി മുളപ്പാമ്പള്ളി, ഹരീഷ് മേനോൻ, അജിത് കുമാർ, ലേഡീസ് വിങ് എക്സിക്യൂട്ടിവ് അംഗങ്ങളായ ഷൈലജ അനിയൻ, സിസിലി വിനോദ്, രമ്യ അജിത്, വിദ്യ പ്രമോദ്, നന്ദന പ്രസാദ്, അഷിത നിതിൻ, ശ്യാമ രാജീവ് എന്നിവർ സംബന്ധിച്ചു.
44 വർഷമായി ബഹ്റൈനിലെ ആതുര സാമൂഹിക മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഡോ. പി.വി. ചെറിയാനെ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഏരിയ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങളായ ജയൻ കെ. നായർ, ജീമോൻ ജോയ്, പ്രവീൺ കുമാർ, പി.കെ.രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു. അജീഷ്, അഖിൽ, അനുരാജ്, ഹരി, പ്രശോഭ്, ആൻറണി, ഫൈസൽ, അഷ്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.