മനാമ: ബഹ്റൈൻ ഇൻറർനാഷണൽ ഗാർഡൻ ഷോ പ്രമാണിച്ച് കർഷകർക്കായി പുതിയ രൂപകൽപ്പനയോടെ വെബ്സൈറ്റ് നിലവിൽ വന്നു. കൃഷി,പൊതുമരാമത്ത്, സമുദ്ര കാര്യ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് പുതിയ സാങ്കേതിക പ്രകാരം വെബ്സൈറ്റ് രൂപകൽപ്പന ചെയ്തത്. പുതിയ രൂപത്തിലുള്ള വെബ്സൈറ്റ് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആശയക്കൈമാറ്റവും സഹായങ്ങളും ഉറപ്പാക്കുന്നു. നേരിട്ടുള്ള ആശയവിനിമയത്തിനൊപ്പം കർഷകരുടെ പരാതികൾക്ക് ഫലം കാണാനും വെബ്സൈറ്റ് സഹായിക്കും. എസ്എംഎസ്,മൊബൈൽ ആപ്ലിക്കേഷൻ എന്നിങ്ങനെയുള്ള നിരവധി പുതിയ സേവനങ്ങളും സവിശേഷതകളും വെബ്സൈറ്റിെൻറ പ്രത്യേകതയാണ്. ഉപയോക്താക്കൾക്ക് കൂടുതൽ സംവേദനാത്മകമാവുന്ന നിരവധി കാർഷിക മാർഗനിർദേശങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.