വാഇൽ ബിൻ നാസർ അൽ മുബാറക്

മഹാമാരിയെ സമീപഭാവിയിൽ അതിജീവിക്കും –വൈദ്യുതി മന്ത്രി

മനാമ: കോവിഡ്​ -19 വാക്​സിൻ പരീക്ഷണത്തിൽ പ​െങ്കടുക്കാനായതിൽ അഭിമാനമുണ്ടെന്ന്​ വൈദ്യുതി, ജലവകുപ്പ്​ മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്​ പറഞ്ഞു. ചുരുങ്ങിയ സമയംകൊണ്ട്​ 7700 പേരാണ്​ വാക്​സിൻ പരീക്ഷണത്തിൽ പങ്കാളികളായത്​.

വാക്​സിൻ പരീക്ഷണത്തിലെ മികച്ച പങ്കാളിത്തം ബഹ്​റൈൻ ജനതയുടെ അവബോധമാണ്​ തെളിയിക്കുന്നത്​. ​അവരുടെ ദേശസ്​നേഹവും എല്ലാ രംഗങ്ങളിലും സ്വയം സേവനം ചെയ്യാനുള്ള സന്നദ്ധതയുമാണ്​ ഇത്​ കാണിക്കുന്നത്​.കോവിഡ്​ പ്രതിരോധത്തിനായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ടീം ബഹ്​റൈൻ നടത്തുന്ന പരിശ്രമങ്ങൾക്ക്​ പിന്തുണ എന്ന നിലയിലാണ്​ താൻ മൂന്നാംഘട്ട വാക്​സിൻ പരീക്ഷണത്തിൽ പങ്കാളിയായതെന്ന്​ അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സമീപഭാവിയിൽ തന്നെ ഇൗ മഹാമാരിയെ അതിജീവിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.