മനാമ: ബഹ്റൈൻ ദേശീയ വനിത ദിനത്തോടനുബന്ധിച്ച് വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും പരിപാടികളുമായി രംഗത്ത്. എല്ലാമേഖലയിലും സ്ത്രീകളുടെ ഉന്നമനത്തിനും അവസര സമത്വം പ്രദാനം ചെയ്യുന്നതിനും ബഹ്റൈൻ വനിത സുപ്രീം കൗൺസിലിെൻറ പ്രവർത്തനങ്ങൾ വഴി സാധിച്ചതായി വിവിധ തുറകളിലുള്ള പ്രമുഖർ വിലയിരുത്തി. ഡിസംബർ ഒന്നാണ് ബഹ്റൈൻ വനിത ദിനമായി ആചരിക്കുന്നത്. മന്ത്രാലയങ്ങളിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കുന്നതിന് അവസര സമത്വ കമ്മിറ്റികൾ രൂപവത്കരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
സാമൂഹിക, സാമ്പത്തിക, വ്യാപാര, നീതിന്യായ, തൊഴിൽ മേഖലകളിലെല്ലാം ബഹ്റൈൻ സ്ത്രീകൾ ഇന്ന് ഏറെ മുന്നിലാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടുകളും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയും ഇതിന് ഗുണം ചെയ്തതായി വനിത സുപ്രീം കൗൺസിൽ ചെയർപേഴ്സൻ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ വ്യക്തമാക്കി. വനിത ശാക്തീകരണത്തിൽ തുല്യതയില്ലാത്ത മുന്നേറ്റമാണ് ബഹ്റൈൻ കൈവരിച്ചതെന്ന് പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ വ്യക്തമാക്കി.
എൽ.എം.ആർ.എയിൽ വിവിധ തസ്തികകളിലായി ധാരാളം സ്ത്രീകളുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് 55 ശതമാനമാണ് അവരുടെ സാന്നിധ്യമെന്ന് ചീഫ് എക്സിക്യൂട്ടിവ് ജമാൽ അബ്ദുൽഅസീസ് അൽ അലവി വ്യക്തമാക്കി. കഴിവ് തെളിയിച്ച സ്ത്രീകളുടെ എണ്ണം ബഹ്റൈനിൽ ഏറെ കൂടുതലാണെന്ന് വൈദ്യുതി, ജല കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് വ്യക്തമാക്കി. ശൂറ കൗൺസിൽ സെക്രേട്ടറിയറ്റിന് കീഴിൽ വനിത ദിനാചരണം സംഘടിപ്പിച്ചു. ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷൻ വനിത ദിനാശംസകൾ നേർന്നു. പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ്, മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദ് അൽ മന്നാഇ എന്നിവരും വനിത ദിനാശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.