സുരക്ഷാക്രമീകരണത്തിലെ മാറ്റം:  വിമാനത്താവളത്തില്‍ തിരക്കേറി 

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച യാത്രക്കാരുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. സുരക്ഷാക്രമീകരണത്തിന്‍െറ ഭാഗമായി അധികൃതര്‍ സ്വീകരിച്ച പുതിയ ചില നടപടികളാണ് വിമാനത്താവളത്തിലെ ഡീപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ വന്‍തിരക്കിന് ഇടയാക്കിയത്. വിമാനത്താവളത്തിലെ സുരക്ഷാസംവിധാനം പരിശോധിക്കാനായി എത്തിയ അമേരിക്കയില്‍നിന്നുള്ള പ്രത്യേക സുരക്ഷാസംഘം നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതാണ് തിരക്ക് വര്‍ധനക്ക് കാരണമായത്. ആദ്യപരിശോധനക്ക് ശേഷം അകത്തേക്ക് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയ ഹാന്‍ഡ്ബാഗുകളുള്‍പ്പെടെ ലഗേജുകളില്‍ വീണ്ടും സൂക്ഷ്മപരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയതോടെയാണ് യാത്രക്കാരുടെ തിരക്ക് കൂടിയത്. ബോര്‍ഡിങ് പാസുകള്‍ ലഭിച്ചതിന് ശേഷമാണ് വീണ്ടും നിശ്ചിത സ്ഥലത്തുകൊണ്ടുപോയി ഹാന്‍ഡ്ബാഗുകള്‍ പരിശോധനക്ക് വിധേയമാക്കണമെന്ന നിര്‍ദേശം യാത്രക്കാര്‍ക്ക് ലഭിച്ചത്. ഇതത്തേുടര്‍ന്ന് വീണ്ടും യാത്രക്കാരുടെ നീണ്ട ക്യൂ രൂപപ്പെടുകയും ബാഗേജ് പരിശോധന പൂര്‍ത്തിയാക്കേണ്ടി വരുകയുമായിരുന്നു. 
മധ്യവേനലവധി ആരംഭിച്ചതോടെ പൊതുവെ തിരക്ക് കൂടിയ വിമാനത്താവളത്തിലെ പുതിയ പരിഷ്കാരം തിരക്ക് രൂക്ഷമാക്കാനിടയാക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.